Wednesday, November 14, 2018 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 06.58 PM

നാവികസേനയ്ക്ക് ഒരിഞ്ച് ഭൂമി നല്‍കില്ല; ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Nithin Gadkari,  Indian Navy

മുംബൈ: നാവികസേനയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഫ്‌ളാറ്റുകളും ക്വാര്‍ട്ടേഴ്‌സുകളും നിര്‍മ്മിക്കുന്നതിന് നാവികസേനയ്ക്ക് ദക്ഷിണ മുംയൈില്‍ ഒരിഞ്ച് ഭൂമി നല്‍കില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. എല്ലാ ഉദ്യോഗസ്ഥരും ദക്ഷിണ മുംബൈയില്‍ തന്നെ താമസിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്. നാവികസേനയുടെ സാന്നിധ്യം വേണ്ടത് അതിര്‍ത്തിയിലാണ്. അതിലെയാണ് ഭീകരവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നത്. ഭൂമി ആവശ്യപ്പെട്ട് നാവികസേന അധികൃതര്‍ തന്നെ കണ്ടിരുന്നു. ഒരിഞ്ച് ഭൂമി കൊടുക്കില്ല. ഇനി തന്നെ വന്ന് കാണ്ടേന്ന് പറഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ മുംബൈയില്‍ മലബാര്‍ ഹില്‍സില്‍ ഫ്‌ളോട്ടിംഗ് തുറമുഖം നിര്‍മ്മിക്കുന്നതിന് നാവിക സേന അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നാവിക സേനയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്. രശ്മി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി അറബിക്കടലില്‍ നിര്‍മ്മിക്കാനിരിക്കുന്ന ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റിലേക്ക് ആളുകളെ എത്തിക്കുന്നതിന് വേണ്ടിയാണ് തുറമുഖ നിര്‍മ്മാണത്തിന് അനുമതി തേടിയത്. എന്നാല്‍ വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു.

ടൂറിസം പ്രചാരണത്തിന്റെ ഭാഗമായാണ് മന്ത്രി തുറമുഖ നിര്‍മ്മാണത്തിന് അനുമതി തേടിയത്. അനുമതി നിഷേധിച്ചതിലുള്ള അതൃപ്തിയാണ് നാവിക സേനയ്‌ക്കെതിരായ പ്രസ്താവനയിലൂടെ മന്ത്രി വ്യക്തമാക്കിയതെന്നാണ് സൂചന. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ രൂക്ഷവിമര്‍ശനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW