Friday, April 06, 2018 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 06.52 PM

കൊച്ചിയില്‍ എത്തിയ തമന്ന പൊട്ടിത്തെറിച്ചു, കാരണം ഇതായിരുന്നു

uploads/news/2018/01/182676/thmanna.jpg

വിക്രം-തമന്ന ജോഡിയുടെ ഏറ്റവും പുതിയ ചിത്രമായ സ്‌കെച്ചിന്റെ പ്രചരണാര്‍ത്ഥം ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവരെയും തടിച്ചു കൂടിയ ആരാധകര്‍ അപമാനിച്ചതായി റിപ്പോര്‍ട്ട്. ഒബ്‌റോണ്‍ മാളിലായിരുന്നു സംഭവം. വിക്രമിനെയും തമന്നയെയും കാണാനായി മാളില്‍ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ നന്നേ പാടുപെട്ടു.


ആരാധകരുടെ നടുവില്‍ നിന്നിരുന്ന തമന്നയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പറയുകയുണ്ടായെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതിനിടയില്‍ ആരാധകരെ നിയന്ത്രിക്കാന്‍ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധകര്‍ തമന്നയെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകള്‍ തുടര്‍ന്നു. ലിഫ്റ്റില്‍ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടര്‍ന്നതോടെ തമന്നയുടെ നിയന്ത്രണം വിട്ടു. ലിഫ്റ്റില്‍ കയറിയ തമന്ന ക്ഷുഭിതയായി. ആരാധകര്‍ കൂട്ടംകൂടി നിന്ന് തടസ്സം സൃഷ്ടിച്ചത് കൂടാതെ അശ്ലീല കമന്റുകള്‍ ഉയര്‍ന്നതും നടിയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Ads by Google
Thursday 11 Jan 2018 06.52 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW