Thursday, January 11, 2018 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 06.30 PM

മക്കള്‍ക്കു സ്‌കൂളില്‍ പോകാനായി ഒരു വലിയ മല തുരന്നു വഴിയുണ്ടാക്കുന്ന പിതാവ്: ഈ മനുഷ്യന്‍ അത്ഭുതമാകുന്നു

uploads/news/2018/01/182673/mala.jpg

ഫുല്‍ബാനി : മറ്റൊരു മൗണ്ടന്‍മാന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബിഹാറിലെ മൗണ്ടന്‍ മാന്‍ എന്ന മാഞ്ചിക്കു ശേഷം റോഡുണ്ടാക്കാനായി കഷ്ടപ്പെട്ട ഒഡീഷയില്‍ നിന്നുള്ള ജലന്ദര്‍ നായകിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. 45 വയസ്സുകാരനനായ നായകിനു വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്നാല്‍ തന്റെ മൂന്നു കുട്ടികള്‍ സ്‌കൂളിലെത്തുന്നതിനായി വളരെയധികം കഷ്ടതകള്‍ സഹിച്ച് മലനിരകള്‍ കടന്നാണ് പോകുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ ചുറ്റികയും ഉളിയുമായി റോഡിലേക്കിറങ്ങിയത്.

പച്ചക്കറികൃഷി ചെയ്തു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന നായക് തനന്റെ കുട്ടികളുടെ ബുദ്ധിമുട്ടു മനസ്സിലാക്കിയാണ് ഇതിലേക്കിറങ്ങിയത്. നായകിന്റെ രണ്ടു വര്‍ഷമായി ദിവസം എട്ടു മണിക്കൂര്‍ ഒറ്റയ്ക്കാണ് ജലന്ദര്‍ നായക് റോഡുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ഗ്രാമമായ ഗുംസാഹിയില്‍നിന്നും ഫുല്‍ബാനി ടൗണിലേക്കുള്ള 15 കിലോമീറ്റര്‍ റോഡാണ് ജലന്ദര്‍ ഉണ്ടാക്കുന്നത്. നായകിന്റെ കഠിന പ്രയത്‌നത്തിനു ബഹുമതി നല്‍കാനും MGNREGS പദ്ധതിയില്‍ ശമ്പളം നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനം. തുടര്‍ന്നുള്ള റോഡു വികസനം സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നുമാണ് വിവരം. മുന്‍പ് ബീഹാറില്‍ സ്വന്തം ഭാര്യ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടയായ മലയെ 22 വര്‍ഷം ഒറ്റയ്ക്കു റോഡുണ്ടാക്കിയ മാഞ്ചിയെന്ന മനുഷ്യന്‍ ചര്‍ച്ചയായിരുന്നു.

Ads by Google
Thursday 11 Jan 2018 06.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW