Saturday, April 07, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 05.23 PM

ഖുറാന്‍ ക്ലാസില്‍ പങ്കെടുക്കാന്‍പോയ കുട്ടിയുടെ മൃതദേഹം അഞ്ചു ദിവസത്തിനുശേഷം കുപ്പത്തൊട്ടിയില്‍: പ്രതിഷേധം കത്തുമ്പോള്‍ ഒരു ടി വി അവതാരക ചെയ്തത്

viral TV anchor hosts news bulletin with daughter

പാക്കിസ്ഥാനിലാണ് വാർത്താവതാരകയുടെ വ്യത്യസ്തമായ പ്രതിഷേധ മാർഗം ലോകം കണ്ടത്. സമാ ടി.വിയുടെ വാർത്താ വതാരകയായ കിരൺ നാസ് ആണ് മകളെ മടിയിലിരുത്തി വാർത്ത വായിച്ചത്. ഏഴു വയസുകാരി സൈനബ് അൻസാരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

രാജ്യത്തെ ഒട്ടാകെ പിടിച്ചുകുലുക്കിയ ബലാത്സംഗ കേസിനെ കുറിച്ചായിരുന്നു അവതാരക പറഞ്ഞത്. ഖുറാന്‍ ക്ലാസില്‍ പങ്കെടുക്കാന്‍പോയ പെണ്‍കുട്ടിയെ കാണാതാകുന്നത് ജനുവരി നാലാം തീയതിയാണ്. അഞ്ച് ദിവസത്തിനു ശേഷം കുപ്പത്തൊട്ടിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സൗദിക്ക് ഉംറ പോയിരിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. അതൊരു കുട്ടിയുടെ കൊലപാതകം മാത്രമല്ല. ഒരു സമൂഹത്തിനെ കൊലചെയ്യല്‍ കൂടിയാണ് എന്നും പറയുന്നുണ്ട്.

ക്രൂരമായ ലൈംഗിക പീഡനത്തിനിരയായാണ് സൈനബ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാൻ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ തെരുവിലിറങ്ങി.

പലയിടത്തും പ്രകടനങ്ങൾ അക്രമാസക്തമായി. തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ പൊലീസ് നേരിട്ട രീതിയും പ്രതിഷേധം ഉണ്ടാക്കി. പ്രതിഷേധത്തിനു നേരെ നടന്ന പൊലീസ് വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഇതോടെ സംഭവം ലോകം മുഴുവനും വാർത്തയായി. നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായ് ഉൾപ്പെടെ പലരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

രാജ്യം മൊത്തം കത്തി നിൽക്കുമ്പോഴാണ് വ്യത്യസ്തമായ സമരവുമായി കിരൺ രംഗത്തു വന്നത്. ഞാനിന്നൊരു വാർത്താവതാരക ആയിട്ടല്ല അമ്മയായിട്ടാണ് നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് എന്നു പറഞ്ഞാണ് കിരൺ നാസ് തുടങ്ങിയത്. ആ ചെറിയ ശവപ്പെട്ടിക്ക് വലിയ ഭാരമാണെന്നും പാക്കിസ്ഥാൻ മുഴുവൻ ആ ഭാരം താങ്ങുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Ads by Google
Thursday 11 Jan 2018 05.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW