Wednesday, November 07, 2018 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 12.30 PM

സ്‌കൂള്‍ അധ്യാപികമാരെ സാരിക്ക് മേല്‍ കോട്ട് ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍

uploads/news/2018/01/182620/school-teachers.jpg

തിരുവനന്തപുരം : സ്‌കൂള്‍ അധ്യാപികമാര്‍ സാരിക്ക് മേല്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് കേരളാ വനിതാ കമ്മിഷന്‍. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിന്മേലാണ് നിര്‍ദേശം. മാനേജരുടെ നിര്‍ദേശം പാലിക്കാനാകാത്ത അധ്യാപികയ്‌ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടികളിലേയ്ക്ക് കടന്ന സാഹചര്യത്തിലാണ് വനിത കമ്മിഷന് പരാതി നല്‍കിയത്.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപിത അധികൃതര്‍ക്ക് അധികാരമില്ലെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ആനിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും കമ്മിഷനോട് നടപടി ആവശ്യപ്പെട്ടിരുന്നു.

പുരുഷ അധ്യാപകര്‍ക്കോ ഓഫീസ് ജീവനക്കാര്‍ക്കോ ഇത്തരത്തില്‍ ഓവര്‍ക്കോട്ട് ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധ്യാപികയുടെ പരാതിയില്‍ കമ്മിഷനംഗം സ്‌കൂളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW