Tuesday, October 16, 2018 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 11.50 AM

നാലു വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനം കടലിലുണ്ടോ? തെരച്ചിലിന് അമേരിക്കന്‍ കമ്പനിക്ക് കരാര്‍ നല്‍കി

uploads/news/2018/01/182603/malasian-aeroplane.jpg

നാലു വര്‍ഷം മുന്‍പ് കടലില്‍ കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനുള്ള അവസാന ശ്രമം എന്ന തരത്തില്‍ അമേരിക്കന്‍ കമ്പനിയുമായി മലേഷ്യ കരാര്‍ ഒപ്പിട്ടു. 70 ദശലക്ഷം ഡോളറിന് ഓഷന്‍ ഇന്‍ഫിനിറ്റി എന്ന സ്വകാര്യ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 90 ദിവസമാണ് കാലാവധി. ഇതിനിടയില്‍ വിമാനം കണ്ടെത്താനായില്ലെങ്കില്‍ തുക കമ്പനി തന്നെ വഹിക്കണമെന്നാണ് കരാര്‍.

മലേഷ്യന്‍ വിമാനമായ എംഎച്ച് 370 2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രികരുമായി കാണാതായത്. ക്വാലലംപൂരില്‍ നിന്നും ബെയ്ജിങിലേയ്ക്കുള്ള യാത്രക്കിടെയാണ് വിമാനം ദുരൂഹമായി അപ്രത്യക്ഷമായത്.

വിവിധ രാജ്യങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംയുക്ത തെരച്ചിലില്‍ സംഘം കഴിഞ്ഞ വര്‍ഷമാണ് അന്വേഷണം അവസാനിപ്പിച്ചത്. 157 ദശലക്ഷം ഡോളര്‍ ചെലവിട്ട് 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ തെരഞ്ഞിട്ടും തെളിവൊന്നും കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് അന്ന് തെരച്ചില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് വിമാനം കണ്ടെത്താന്‍ സ്വകാര്യ മേഖലയുടെ സഹകരണം വേണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ കുടുംബങ്ങള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഇതേതുടര്‍ന്നാണ് അമേരിക്കന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Ads by Google
Thursday 11 Jan 2018 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW