Thursday, July 12, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 11.02 AM

ഇതാണ് കള്ളന്‍, മര്യാദക്കാരനായ കള്ളന്‍; മോഷണ മുതല്‍ തിരികെയെത്തിച്ച് കള്ളന്‍ മാതൃകയായി

uploads/news/2018/01/182596/thief.jpg

മുതുകുളം: മോഷണ മുതല്‍ എടുത്ത സ്ഥലത്ത് തിരികെയെത്തിച്ച് കള്ളന്‍ മാതൃകയായി. കഴിഞ്ഞ മൂന്നാം തിയതി രാത്രിയാണ് ചിങ്ങോലി ക്ഷീരോല്‍പാദക സംഘത്തില്‍ നിന്നും 50000 രൂപയോളം വിലവരുന്ന വാര്‍പ്പ് മോഷണം പോയത്. സംഘത്തിലെ വനിതാ യൂണിറ്റ് പാല്‍പേട നിര്‍മ്മിക്കുന്ന വാര്‍പ്പാണിത്. ഗോഡൗണ്‍ കുത്തിത്തുറന്നാണ് വാര്‍പ്പ് കടത്തിയത്. തുടര്‍ന്ന് സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരീലകുളങ്ങര പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് വാര്‍പ്പ് തിരികെ വെച്ച് കള്ളന്‍ കൈകഴുകിയത്.

സ്ഥലത്ത് സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. സമീപത്തുള്ള ആരെങ്കിലും തന്നെയാകും മോഷണത്തിന് പിന്നിലെന്നും, ഇനി വാര്‍പ്പ് ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയി വില്‍ക്കുന്നത് എളുപ്പമല്ലാത്തതിനാലുമാകും തിരികെയെത്തിച്ചതെന്ന് കരുതുന്നു. ക്ഷീരോല്‍പ്പാദക സംഘ കെട്ടിടത്തിന്റെ മതില്‍ക്കെട്ടിനകത്ത് കൊണ്ടുവന്നു വെച്ചു നിലയിലാണ് കഴിഞ്ഞ ദിവസം വാര്‍പ്പ് കണ്ടെത്തിയത്. മോഷണ മുതല്‍ തിരികെ കിട്ടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW