Thursday, January 11, 2018 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 10.47 AM

ദുരിതാശ്വാസഫണ്ട് മുമ്പും ഇത്തരം യാത്രകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട് ; ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണ

uploads/news/2018/01/182594/pinarayi.jpg

തിരുവനന്തപുരം: വന്‍ വിവാദമായി മാറിയിരിക്കുന്ന ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാം. ദുരിതാശ്വാസഫണ്ട് മുമ്പും ഇത്തരം യാത്രകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. താന്‍ പറഞ്ഞിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിര്‍ത്തിട്ടില്ല.

ദുരിതാശ്വാസഫണ്ടിലെ 10 ശതമാനം സംസ്ഥാന സര്‍ക്കാരിന്റേതാണ്. മുഖ്യമന്ത്രി വന്നത് കൊണ്ടാണ് അടിയന്തിര കേന്ദ്രസഹായം കിട്ടിയതെന്നും പറഞ്ഞു. എന്നാല്‍ മന്ത്രിസഭാ യോഗം ആകാശയാത്രാ വിവാദം ചര്‍ച്ച ചെയ്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പ്രകാരം ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു.

ചിപ്‌സണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ എ ഡബ്‌ള്യൂ 109 ഇ ട്വിന്‍ എഞ്ചിന്‍ ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത് ബെഹ്‌റയാണെന്ന് കമ്പനിയും പറഞ്ഞിരുന്നു. കഴിഞ്ഞ 25 ന് പോലീസ് ആസ്ഥാനത്തു നിന്നാണ് മുഖ്യമന്ത്രിയുടെ യാത്രയെക്കുറിച്ചു റവന്യൂ വകുപ്പിനെ അറിയിച്ചത്. ഹെലികോപ്റ്റര്‍ ബംഗലുരുവില്‍ നിന്നും എത്തിക്കാന്‍ ആയിരുന്നു ആദ്യ നീക്കമെങ്കിലും മൈസൂരില്‍ നിന്നും കൊണ്ടുവരികയായിരുന്നു.

Ads by Google
Thursday 11 Jan 2018 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW