Sunday, April 08, 2018 Last Updated 18 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 10.09 AM

തൃത്താല ഹര്‍ത്താലില്‍ വലയുന്നു, വാഹനങ്ങള്‍ 10 മിനിറ്റ് തടഞ്ഞ് യുഡിഎഫ് ; എംഎല്‍എ യുടെ ബഹിഷ്‌ക്കരണം തുടരുമെന്ന് സിപിഎം

uploads/news/2018/01/182589/vt-balram.jpg

തൃത്താല: എകെജി വിവാദത്തില്‍ വി.ടി. ബല്‍റാം എംഎല്‍എ യെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താല നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വാഹനങ്ങള്‍ പത്തു മിനിറ്റ് തടഞ്ഞ് നിര്‍ത്തിയശേഷമാണ് പറഞ്ഞുവിടുന്നത്. ജില്ലയില്‍ മണ്ഡലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.

ബുധനാഴ്ച തൃത്താലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്ഘാനത്തിനായി എത്തിയപ്പോള്‍ വിടി ബല്‍റാം എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറും നടന്നിരുന്നു.

എകെജിയ്‌ക്കെതിരേ ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ വിടി ബല്‍റാം പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായിരുന്നു ഇത്. കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താനിയില്‍ നടന്ന സംഭവത്തില്‍ കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലുമായി എട്ടു പോലീസുകാരും മാധ്യമപ്രവര്‍ത്തകനുമടക്കം 31 പേര്‍ക്കാണ് പരിക്കേറ്റത്. എംഎല്‍എയുടെ വാഹനത്തിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. രാവിലെ 10. 15 ന് എത്തിയ എംഎല്‍എയെ കെട്ടിടത്തിന് 50 മീറ്റര്‍ അകലെ വാഹനത്തില്‍ നിന്നും ഇറക്കി യുഡിഎഫ് പ്രവര്‍ത്തകര്‍ പൊതിഞ്ഞാണ് നീങ്ങിയത്.

അതേസമയം എംഎല്‍എ മാപ്പ് പറയും വരെ പ്രതിഷേധവും ബഹിഷ്‌ക്കരണവും തുടരുമെന്ന് സിപിഎം വ്യക്തമാക്കിയിരിക്കുന്നതിനാല്‍ പ്രതിരോധം തീര്‍ക്കാന്‍ തന്നെയാണ് യുഡിഎഫിന്റെയും തീരുമാനം. ബല്‍റാമിന്റെ അഭിപ്രായ സഞ്ചാര സ്വതന്ത്ര്യത്തിനെതിരേയുള്ള സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കുക ഇല്ലെന്നും മര്യാദയ്ക്കാണെങ്കില്‍ മര്യാദയ്ക്ക് മുന്നോട്ടു പോകുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നും താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ അലങ്കോലമാക്കാന്‍ പോലീസിന്റെ സഹായത്തോടെ സി.പി.എം. ശ്രമിക്കുകയാണെന്നും വി.ടി. ബല്‍റാം എം.എല്‍.എ. ആരോപിച്ചു.

ഫെയ്‌സ്ബുക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ പേരില്‍ ജനപ്രതിനിധിയെ റോഡില്‍ തടയാമെന്നതു സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും വ്യാമോഹമാണ്. സി.പി.എമ്മിനെ ചെറുക്കാന്‍ തൃത്താലയിലെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കു ശക്തിയുണ്ടെന്നതിനു തെളിവാണു താന്‍ കാഞ്ഞിരത്താണിയിലെ പരിപാടിയില്‍ പങ്കെടുത്തത്-ബല്‍റാം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW