Sunday, April 15, 2018 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 08.40 AM

എട്ട് അംഗ കേന്ദ്രസംഘത്തിന് ചെലവിട്ടത് 10.5 ലക്ഷം ; മുഖ്യമന്ത്രിക്ക് പറക്കാന്‍ മാത്രം എട്ടുലക്ഷം ; ആകെ നാണക്കേടായെന്ന് പാര്‍ട്ടി

uploads/news/2018/01/182583/pinarayi-vijayan.jpg

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയതിന് രൂക്ഷമായ വിമര്‍ശനം നേരിടുന്ന സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ സംഘത്തിനായി ചെലവിട്ടതിനേക്കാള്‍ കൂടുതല്‍ തുക മുഖ്യമന്ത്രിക്ക് വേണ്ടി ചെലവാക്കിയെന്ന് റിപ്പോര്‍ട്ട്. സംഭവം വിവാദമായതോടെ പാര്‍ട്ടി ഫണ്ടില്‍നിന്നു പണമടച്ച് തലയൂരാന്‍ നീക്കം നടത്തുകയാണ് സിപിഎം.

എട്ട് അംഗങ്ങള്‍ വന്ന കേന്ദ്ര സമിതിക്കായി 10.5 ലക്ഷം ചെലവിട്ടപ്പോള്‍ സംഘത്തെ കാണാനായി എത്തിയ മുഖ്യമന്ത്രിക്ക് എട്ടുലക്ഷം രൂപ ചെലവാക്കി. റവന്യൂ വകുപ്പ് സെക്രട്ടറി തന്നെയായിരുന്നു രണ്ടു തുകയും അനുവദിച്ച് ഉത്തരവിറക്കിയത്. വിവാദം സര്‍ക്കാരിനും പാര്‍ട്ടിക്കും മങ്ങലേല്‍പ്പിച്ചെന്നാണു സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഫണ്ടില്‍ നിന്നും പണം നല്‍കാന്‍ തീരുമാനിച്ചത്.

പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചതിന്റെ ചെലവ് പാര്‍ട്ടി ഫണ്ടില്‍നിന്നു നല്‍കാനാണു നീക്കം.ഇക്കാര്യം ഇന്നു ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. അതിനിടെ താനറിയാതെ ദുരന്തനിവാരണ ഫണ്ടില്‍നിന്നു പണം അനുവദിച്ചതിനെക്കുറിച്ചു മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനോടു വിശദീകരണം തേടിയിട്ടുണ്ട്.

ദുരന്തനിവാരണ ഫണ്ടില്‍നിന്ന് മുഖ്യമന്ത്രിയുടെ യാത്രയ്ക്കു പണം ചെലവഴിച്ചതു ചട്ടലംഘനമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദുരന്തനിവാരണ ഫണ്ടിന്റെ 75% കേന്ദ്രവിഹിതവും 25% സംസ്ഥാനവിഹിതവുമാണ്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രം ചെലവഴിക്കാനുള്ളതാണ് ഈ തുക. ഇത് ഏതു രൂപത്തിലായാലും വകമാറ്റുന്നതു ഗുരുതര ചട്ടലംഘനമാണെന്നു വിദഗ്ധര്‍ പറയുന്നു.

അടിയന്തരഘട്ടങ്ങളില്‍ ഹെലികോപ്ടര്‍ യാത്ര നടത്തേണ്ടിവരുമെന്നും അതിനുള്ള തുക ഏതു വകുപ്പില്‍നിന്നാണെന്ന് അന്വേഷിക്കാറില്ലെന്നുമായിരുന്നു ഇതിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തിന്റെ സമാപനോദ്ഘാടനത്തില്‍ പ്രസംഗിക്കുമ്പോള്‍ മറുപടി പറഞ്ഞത്.

ഹെലികോപ്ടര്‍ യാത്രയ്ക്കു തുക ചെലവഴിച്ചതു ദുരന്തനിവാരണ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞതോടെ അതു മടക്കിനല്‍കുകയും പൊതു ഫണ്ടില്‍ വകയിരുത്താന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിക്കുകയും ചെയ്തു. ഓഖി ദുരന്തം വിലയിരുത്താന്‍ തിരുവനന്തപുരത്തെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ വേഗമെത്താനാണു ഹെലികോപ്ടര്‍ ഉപയോഗിച്ചത്. കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അത് അടുത്ത വിവാദമായേനേ.

മുന്‍മുഖ്യമന്ത്രി ഇടുക്കിയില്‍ ഹെലികോപ്ടറില്‍ എത്തിയതിന്റെ ചെലവ് ഏതു ഫണ്ടില്‍നിന്നാണ് എടുത്തതെന്ന് ഓര്‍ക്കുന്നതു നന്ന്. ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഗവര്‍ണറും താനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചെെന്നെക്കു പോയത് പ്രത്യേകവിമാനത്തിലാണ്. ചെലവ് ഏതു ഫണ്ടില്‍നിന്നാണ് എടുത്തതെന്നു തനിക്കറിയില്ല- പിണറായി പറഞ്ഞു.

Ads by Google
Thursday 11 Jan 2018 08.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW