Saturday, April 07, 2018 Last Updated 49 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 01.56 AM

നാവികസേനയില്‍ കായികതാരങ്ങള്‍ക്ക്‌ സെയിലറാകാം

നാവിക സേനയില്‍ സെയിലാറാകാന്‍ കായിക താരങ്ങള്‍ക്ക്‌ അവസരം. സ്‌പോര്‍ട്‌സ് ക്വാട്ട എന്‍ട്രി 01/2018 ബാച്ചിലേക്ക്‌ രാജ്യാന്തര, ദേശീയ, സംസ്‌ഥാന, ഇന്റര്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍ കഴിവു തെളിയിച്ചവര്‍ക്ക്‌ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. ലക്ഷദ്വീപുകാര്‍ക്ക്‌ 22.
അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്‌, ക്രിക്കറ്റ്‌, ഫുട്‌ബോള്‍, ജിംനാസ്‌റ്റിക്‌സ്, ഹാന്‍ഡ്‌ ബോള്‍, ഹോക്കി, കബഡി, വോളിബോള്‍, വെയ്‌റ്റ് ലിഫ്‌റ്റിങ്‌, റസ്ലിങ്‌, സ്‌ക്വാഷ്‌, ബെസ്‌റ്റ് ഫിസിക്‌, ഫെന്‍സിങ്‌, ഗോള്‍ഫ്‌, ടെന്നീസ്‌, കയാക്കിങ്‌ ആന്‍ഡ്‌ കനോയിങ്‌, റോവിങ്‌, ഷൂട്ടിങ്‌, സെയിലിങ്‌ ആന്‍ഡ്‌ വിന്‍ഡ്‌ സര്‍ഫിങ്‌, ഇക്വസ്‌ട്രിയന്‍ (ഹോഴ്‌സ് പോളോ) കായികയിനങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ ജൂനിയര്‍ അല്ലെങ്കില്‍ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌, സീനിയര്‍ സ്‌റ്റേറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌, അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ്‌ എന്നിവയിലേതെങ്കിലും കഴിവു തെളിയിച്ചിട്ടുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.joininidannany.gov.in

Ads by Google
Thursday 11 Jan 2018 01.56 AM
YOU MAY BE INTERESTED
TRENDING NOW