Sunday, July 22, 2018 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 01.56 AM

മില്‍മ എറണാകുളം മേഖലയില്‍ താല്‍ക്കാലിക ഒഴിവുകള്‍

മില്‍മ എറണാകുളം മേഖലാ യൂണിയനില്‍ വിവിധ തസ്‌തികകളിലെ താത്‌ക്കാലിക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
അസിസ്‌റ്റന്റ്‌ മാര്‍ക്കറ്റിങ്‌ ഓഫീസര്‍- അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ഫസ്‌റ്റ്ക്ലാസോടെ/ഉയര്‍ന്ന സെക്കന്‍ഡ്‌ ക്ലാസോടെ നേടിയ ബിരുദാന്തര ബിരുദം അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും നേടിയ കോ-ഓപ്പറേഷന്‍-ബാങ്കിങിലുള്ള ബിരുദം. അംഗീകൃത സ്‌ഥാപനത്തില്‍നിന്നും ഡെയറി അല്ലെങ്കില്‍ ഫുഡ്‌ പ്രോഡക്‌ട്സുകളുടെ വിപണന മേഖലയില്‍ മൂന്നുവര്‍ഷത്തെ പരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന.
ടെക്‌നിക്കല്‍ സൂപ്രണ്ട്‌ (എന്‍ജിനീയറിങ്‌)- ബിരുദം അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, റഫ്രിജറേഷന്‍, ഡെയറി എന്‍ജിനീയറിങ്‌ എന്നിവയിലൊന്നില്‍ ഡിപ്ലോമ, അംഗീകൃത സ്‌ഥാപനത്തില്‍നിന്നും മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, റഫ്രിജറേഷന്‍, ഡെയറി എന്‍ജിനീയറിങില്‍ രണ്ടുവര്‍ഷത്തെ പരിചയം.
ടെക്‌നിക്കല്‍ സൂപ്രണ്ട്‌ (ഡെയറി)- ഡെയറി സയന്‍സില്‍ ബിരുദം/ഡിപ്ലോമ. അംഗീകൃത സ്‌ഥാപനത്തില്‍ ഡെയറി പ്ലാന്റില്‍ രണ്ടുവര്‍ഷത്തെ പരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന.
ഡെയറി കെമിസ്‌റ്റ്/ഡെയറി ബാക്‌ടീരയോളജിസ്‌റ്റ്- ഡെയറി കെമിസ്‌ട്രി/ഡെയറി മൈക്രോബയോളജി/ഡെയറി ക്വാളിറ്റികണ്‍ട്രോളില്‍ എം.എസ്സി. അല്ലെങ്കില്‍ ക്വാളിറ്റി കണ്‍ട്രോളില്‍ ബിരുദാനന്തര ഡിപ്ലോമ/ബി.എസ്സി. ഡെയറി ടെക്‌നോളജി, ഡെയറി ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ രണ്ടുവര്‍ഷത്തെ പരിചയം.
അസി. അക്കൗണ്ട്‌സ് ഓഫീസര്‍- അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും എം.സി.എ./എ.ഐ.സി.ഡബ്ല്യു.എയുടെ ഇന്റര്‍മീഡിയറ്റ്‌ എക്‌സാമിനേഷന്‍ വിജയവും ഒരു വര്‍ഷം അക്കൗണ്ട്‌സ് മേഖലയില്‍ തൊഴില്‍പരിചയവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നും നേടിയ എം.കോം. അക്കൗണ്ട്‌സ് മേഖലയില്‍ രണ്ടുവര്‍ഷത്തെ പരിചയം.
പ്രായം: 18-40. വിശദവിവരങ്ങളും അപേക്ഷാഫോമും വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, വയസ്‌, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ്‌ എന്നിവ സഹിതം എറണാകുളം റീജണല്‍ കോ-ഓപ്പറേറ്റീവ്‌ മില്‍ക്ക്‌ പ്ര?ഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ്‌, നമ്പര്‍ ഇ-150 (ഡി), പി.ബി. നമ്പര്‍ 2212, ഇടപ്പള്ളി 682 204 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 0482 2541193.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16. വെബ്‌സൈറ്റ്‌ വിലാസം: www.ercmpu.in

Ads by Google
Thursday 11 Jan 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW