Tuesday, June 11, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 08.08 PM

വോട്ട് ചെയ്യാം സിനിമാ പാരഡീസോ സിനിമാ പുരസ്‌കാരങ്ങള്‍ക്ക്

vote, cinema paradiso club, filim awards

ആധുനികകാലത്തെ സിനിമാ ആസ്വാദനത്തില്‍ ഏറ്റവും സ്വാധീനശേഷിയുള്ളതാണ് ഓണ്‍ലൈന്‍ സിനിമാ ആസ്വാദന ഗ്രൂപ്പുകള്‍. നവ മലയാള സിനിമകളുടെ ഭാവി തന്നെ നിര്‍ണയിക്കുന്ന തരത്തിലേക്ക് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വളര്‍ന്നു കഴിഞ്ഞു. അതിലേറ്റവും ജനകീയവും ശ്രദ്ധേയവുമാണ് സിനിമാ പാരഡീസോ ഗ്രൂപ്പ്. ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള സിനിമാ പാരഡീസോ ക്ലബ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ രാജ്യാന്തരസിനിമകളെ മലയാളികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ മാത്രമല്ല, നവ മലയാളസിനിമയുടെ മാറ്റത്തിനു പരവതാനി വിരിക്കുകയും ചെയ്യുന്ന, സമൂഹത്തിലെ വിവിധ തലത്തിലുള്ള സിനിമാആസ്വാദകരുടെ, സിനിമാവിദ്യാര്‍ഥികളുടെ, സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്.

സിനിമാപാരഡീസോ ക്ലബ് എന്ന സി.പി.സിയുടെ 2017 വര്‍ഷത്തെ സിനിമാ പുരസ്‌കാരജേതാക്കളെ നിര്‍ണയിക്കുന്നതിനുള്ള ഓണ്‍ലൈന്‍ വോട്ടിങ്ങാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഗ്രൂപ്പ് അംഗങ്ങള്‍ക്കുമാത്രമല്ല, പുറത്തുള്ളവര്‍ക്കും അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനു വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം സിനിമാപാരഡീസോ ക്ലബിന്റവെബ്‌സൈറ്റ്.......www.cinemaparadisoclub.com/cpc വഴി ഒരുക്കിയിട്ടിട്ടുണ്ട്.

സിനിമാ തിയറ്ററിനെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ പ്രമേയമാക്കിയ വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ഗിസെ ടൊര്‍ണാടൂറോയുടെ ലോകക്ലാസിക് 'സിനിമാ പാരഡീസോ' യുടെ പേരാണ് മലയാളസിനിമയിലെ മാറ്റങ്ങള്‍ക്കു തന്നെ വഴിതെളിച്ച ഈ കൂട്ടായ്മയുടേത്.

സിനിമാപാരഡീസോ ക്ലബ് എന്ന സിനിമാആസ്വാദന കൂട്ടായ്മയുടെ ലക്ഷ്യത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക, സിനിമയെന്ന മാധ്യമത്തെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചകള്‍ക്ക് തുറന്നുകൊടുക്കുക, വരും കാലങ്ങളിലേക്ക് വേണ്ടി ആ ചര്‍ച്ചകളെ ഒരിടത്ത് ക്രോഡീകരിക്കുക, ഇതൊക്കെയാണ് സിനിമാ പാരഡിസോ ക്ലബ് അതിന്റെ വെബ്‌സൈറ്റ് യാഥാര്‍ത്ഥ്യമാക്കിയതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പേജിന്റെ ചുമതലക്കാര്‍ പറയുന്നു.

ലോകസിനിമകളെക്കുറിച്ചുള്ള ആസ്വാദനകുറിപ്പുകള്‍, സിനിമാ പാരഡിസോ ക്ലബിന്റെ ഇന്‍ഹൗസ് ഇനിഷ്യേറ്റീവായ സിഗ്‌നേച്ചര്‍ എന്ന അഭിമുഖസംവാദ പരിപാടി എന്നിവ വെബ്‌സൈറ്റിലുമെത്തിച്ച് ഫെയ്‌സ്ബുക്കിന് പുറത്തേക്കും കൂട്ടായ്മയുടെ ചിന്തകള്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് സിനിമാ പാരഡിസോ ക്ലബിന്റേത്.

സിനിമയെ കൂടുതല്‍ അറിയാനും, മികച്ച സിനിമകളെ തേടിപ്പിടിച്ചു കാണാനുമൊക്കെ സിനിമാസ്വാദകരെ സഹായിക്കുന്ന ഒന്നായിരിക്കും ഈ വെബ്‌സൈറ്റെന്ന് സിനിമാ പാരഡിസോ ക്ലബ് പറയുന്നു.

ഗ്രൂപ്പ് മെമ്പേര്‍സിന് മാത്രം ലഭ്യമായിരുന്ന അതാത് കൊല്ലങ്ങളിലെ മികച്ച സിനിമാസംബന്ധിയായ പുരസ്‌കാരങ്ങളുടെ വോട്ടിങ്ങില്‍ ഇക്കുറി എല്ലാവര്‍ക്കും അവസരമുണ്ട്. ക്ലബിന്റെ ജനകീയതയും, അവാര്‍ഡിന്റെ വിശ്വാസ്യതയും, സുതാരത്യയും ഒരിക്കല്‍ക്കൂടി ഉറപ്പിക്കാനാണ് ഇതിലൂടെ ഭാരവാഹികള്‍ ലക്ഷ്യം വെക്കുന്നത്. ഇതു മൂന്നാം സി.പി.സി. പുരസ്‌കാരമാണ്. ജനപ്രിയ ചാനലുകളുടെ പുരസ്‌കാരങ്ങള്‍ വീതംവച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം വിനായകനും രജീഷാ വിജയനും പുരസ്‌കാരം സമ്മാനിച്ച് സി.പി.സിയുടെ വിധിനിര്‍ണയം ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന ചലച്ചിത്രപുരസ്‌കാരം പോലും സി.പി.സി. പുരസ്‌കാരത്തിന്റെ ആവര്‍ത്തനമാകുന്നതാണു കഴിഞ്ഞകുറി കണ്ടത്. വലിയ വര്‍ണപ്പകിട്ടില്ലാത്ത, പണക്കൊഴുപ്പില്ലാത്ത പുരസ്‌കാരമായിട്ടും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ മിക്കവരും എത്തിയത് ഈ ഗ്രൂപ്പിന് അവര്‍ക്കിടയിലുള്ള മതിപ്പുകൂടിയാണ് കാട്ടുന്നത്.

ഈ വര്‍ഷവും മികച്ച നടന്‍, നടി, സംവിധായകന്‍, സിനിമ, തിരക്കഥ തുടങ്ങി ഒന്‍പതു വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടു മടിക്കേണ്ട മലയാളസിനിമാ ആസ്വാദകര്‍ക്കിടയിലെ ചെറുപ്പം നിറഞ്ഞ ഏറ്റവും ജനകീയ പുരസ്‌കാരത്തിന് വോട്ട് ചെയ്യാം. ജനുവരി 17 വരെ സി.പി.സി. വെബ്‌സൈറ്റിലൂടെ(www.cinemaparadisoclub.com) വോട്ട്‌രേഖപ്പെടുത്താന്‍ അവസരമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW