Thursday, June 07, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 05.44 PM

ആ രംഗത്തില്‍ എന്താണ് പ്രശ്‌നം? വിവാദമുണ്ടാക്കുന്നവര്‍ ബോളിവുഡ് സിനിമകളൊന്നും കാണുന്നില്ലേ? കസബയില്‍ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗ് നേരിട്ട നടി ചോദിക്കുന്നു

Kasaba controversy

കസബ വിവാദത്തില്‍ പ്രതികരണവുമായി വിവാദ രംഗത്തില്‍ അഭിനയിച്ച നടി ജ്യോതി രംഗത്ത്. മമ്മൂട്ടിയും താനും അഭിനയിച്ച ആ രംഗത്തില്‍ എന്താണ് കുഴപ്പമെന്ന് ജ്യോതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. ഉത്തരാഖണ്ഡ് നടിയാണ് ജ്യോതി. മലയാളം അറിയില്ലെങ്കിലും ഇവിടെ നടക്കുന്ന വിവാദങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.

സിനിമയെ സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. എനിക്ക് മലയാളം അറിയില്ല. മലയാള സിനിമകള്‍ കാണാറുമില്ല. എന്നാല്‍ മലയാളി സുഹൃത്തുക്കളുണ്ട്. അവരാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്‌നം. ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണ്. ഒരു അഭിനേതാവ് നെഗറ്റീവ് റോളകളും ചെയ്യണ്ടേ കസബയിലെ ആ രംഗം യഥാര്‍ത്ഥ ജീവിതത്തില്‍ എത്രയോ പേര്‍ അനുഭവിച്ചുകാണും. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയില്‍ കാണിക്കണ്ടേ എന്നും ജ്യോതി ചോദിച്ചു.

കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യര്‍ക്കും ഉള്ളതു പോലെ ഒരുപാട് ദുസ്വഭാവങ്ങള്‍ രാജന്‍ സക്കറിയക്കുണ്ട്. അതു മനസിലാക്കി കണ്ടാല്‍ ആ സിനിമയ്‌ക്കോ രംഗത്തിനോ കുഴപ്പമുള്ളതായി തോന്നില്ല. ആ രംഗത്തില്‍ അഭിനയിക്കാന്‍ ഒരു നടി എന്നോ സ്ത്രീ എന്നോ ഉള്ള നിലയില്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും ഇഷ്ടമില്ലെങ്കില്‍ ഞാന്‍ അങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കില്ല. ആ രംഗത്തില്‍ താനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുടേയും വ്യക്തി ജീവതവുമായി അതിന് ബന്ധമില്ല-ജ്യോതി പറഞ്ഞു.

ഞങ്ങള്‍ അഭിനേതാക്കളാണ്. സംവിധായകന്‍ പറഞ്ഞു തരുന്നത് അഭിനയിക്കുകയെന്നതാണ് ഞങ്ങളുടെ ചുമതല. ആ സിനിമയില്‍ മാത്രമല്ല. ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. ബോളിവുഡ് സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഇത്തരത്തിലുള്ള എത്ര റോളുകള്‍ ചെയ്തിരിക്കുന്നു. വിവാദമുണ്ടാക്കുന്നവര്‍ അതൊന്നും കാണുന്നില്ലേ എന്നും ജ്യോതി ചോദിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW