Thursday, November 15, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 03.46 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2018/01/182324/Weeklyjokes100118a.jpg

അമ്മ കുട്ടിയോട്:
മോനേ... നീ പച്ചക്കറികള്‍ ധാരാളം കഴിക്കണം. എങ്കിലേ പല്ലിനു ബലം കിട്ടൂ.
കുട്ടി: അമ്മ അതെല്ലാം വല്യപ്പന് കൊടുക്ക്. വല്യപ്പനും പല്ലുവരട്ടെ.
- വത്സമ്മ, ബംഗളുരു

****

രോഗി ഡോക്ടറോട്:
സാര്‍... എനിക്കു കുറേനാളായി വയറിന് നല്ല സുഖമില്ല. ശോധന ശരിക്കും നടക്കുന്നില്ല.
ഡോക്ടര്‍: നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടോ?
രോഗി: ഇല്ല.. അതെന്തിനാ?
ഡോക്ടര്‍: ആധാര്‍ കാര്‍ഡില്ലെങ്കില്‍ എല്ലാം ബ്ലോക്കാകും എന്നാ കേട്ടത്.
- മുരളി, കളമശേരി

****

മൃഗസ്‌നേഹിയായ സ്ത്രീയോട് ടിവി റിപ്പോര്‍ട്ടര്‍:
നിങ്ങള്‍ ഈ ഡോഗ് ഷോ നടത്തുന്നതും ഒരുതരത്തില്‍ മൃഗങ്ങളോടു ചെയ്യുന്ന പീഡനമല്ലേ?
സ്ത്രീ: ആരുപറഞ്ഞു അത് പീഡനമാണെന്ന്? അവറ്റകളുടെ ദൂരെയുള്ള ബന്ധുക്കളെ കാണാന്‍ ഞങ്ങളൊരുക്കുന്ന അവസരമാണിത്.
- ഫിറോസ്, ആലപ്പുഴ

****

uploads/news/2018/01/182324/Weeklyjokes100118b.jpg

സുമ മിനിയോട്:
നിന്റെ ഭര്‍ത്താവിന് പത്രം കാണുന്നതുപോലും അലര്‍ജിയാണെന്നോ... അതെന്താ?
മിനി: ഞങ്ങളുടെ വിവാഹം നടന്നത് ഒരു പത്രപ്പരസ്യത്തിലൂടെയാ...
- ടോംസി, കായംകുളം

****

ഓഫീസിലേക്ക് പുറപ്പെട്ട ഭര്‍ത്താവിനോട് ഭാര്യ:
ഇനിയും നിങ്ങള്‍ മദ്യപിച്ചു വന്നാല്‍ ഞാന്‍ ആത്മഹത്യചെയ്യും, പറഞ്ഞേക്കാം.
ഭര്‍ത്താവ്: നീ ഇതെന്നും രാവിലെ പറയുന്നതല്ലാതെ വാക്കുപാലിക്കുകയുമില്ല, എനിക്കു മദ്യപാനം നിര്‍ത്താന്‍ ആവുന്നുമില്ല.
- അജിഷ്, കോട്ടയം.

*****

ജയില്‍ സൂപ്രണ്ടിനോട് വാര്‍ഡന്‍:
സാര്‍... എട്ടാം നമ്പര്‍ സെല്ലിലെ പ്രതി ജയില്‍ ചാടി.
സൂപ്രണ്ട്: ങേ... എങ്ങനെ?
വാര്‍ഡന്‍: അയാളുടെ ഭാര്യ കാണാന്‍ വരുന്നുണ്ടെന്ന് ഒന്നു പറഞ്ഞുപോയി.
- വിനീത്, കുമളി

****

uploads/news/2018/01/182324/Weeklyjokes100118c.jpg

ബാങ്ക് മാനേജര്‍ ക്ലാര്‍ക്കിനോട്:
എന്താ രണ്ടുദിവസം വരാതിരുന്നത്?
ക്ലാര്‍ക്ക്: സാര്‍... പനിയായിരുന്നു.
മാനേജര്‍: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടുണ്ടോ?
ക്ലാര്‍ക്ക്: ഇല്ല സാര്‍... ഇത് ഒറിജിനല്‍ പനിയായിരുന്നു.
- ജയേഷ്, കൊടകര

****

രണ്ടു മദ്യപന്മാര്‍ തമ്മില്‍ സംസാരിക്കുന്നു.
ഒന്നാമന്‍: ഈ ഭൂമീടെ കറക്കം എന്തുകൊണ്ടാടാ നിന്നുപോകാത്തെ?
രണ്ടാമന്‍: അതുപിന്നെ... ഭൂമീലെല്ലായിടത്തും ബാറില്ലേടാ... അതുകൊണ്ടാ...
വി.എസ് മുരളീധരന്‍,
കാരുചിറ

Ads by Google
Ads by Google
Loading...
TRENDING NOW