Monday, October 15, 2018 Last Updated 29 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 03.22 PM

ഇന്ത്യയിൽ ക്യാൻസർ രോഗം കൂടുതൽ സ്ത്രീകളിൽ, എന്നാല്‍ ക്യാൻസർമൂലം മരിക്കുന്നത് കൂടുതലും പുരുഷന്‍മാര്‍; കാരണം അറിയണ്ടേ?

Cancer

ഇന്ത്യയിൽ പുരുഷന്മാരേക്കാൾ അധികം ക്യാൻസർ ബാധിക്കുന്നത് സ്ത്രീകൾക്ക് . നാല് ലക്ഷത്തോളം പുരുഷന്മാർ ആറ് വർഷത്തിനിടയിൽ ക്യാൻസർ ബാധിതരായപ്പോൾ അഞ്ചു ലക്ഷത്തിലേറെ സ്ത്രീകളിലാണ് ക്യാൻസർ പടർന്നു പിടിച്ചത്. എന്നാൽ ക്യാൻസർ മരണനിരക്ക് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർക്കാണ്. ലോകാരോഗ്യ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബ് ക്യാൻ ആണ് ഈ സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്.

സ്ത്രീകളിൽ ക്യാൻസർ വരാനുള്ള ഒരു കാരണം സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ ആണ്. ഇതേ ഹോർമോണിന്റെ ഉത്പാദനം ക്യാൻസർ വ്യാപനത്തിനുള്ള സാധ്യതകൾ കുറക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് പല രോഗങ്ങൾക്കും പല ഘട്ടങ്ങളിൽ ചികിത്സ തേടുന്നത് ക്യാൻസർ പെട്ടന്നു കണ്ടു പിടിക്കാൻ കാരണമാവുന്നു. ഇതും മരണ നിരക്ക് കുറക്കാൻ സഹായിക്കുന്നു.

എന്തായാലും ഈ റിപ്പോർട്ടിനെ പറ്റി തുടർ പഠനത്തിനൊരുങ്ങുകയാണ് ഇന്ത്യയിലെ ഡോക്ടർമാരും ഈ മേഖലയിലെ ഗവേഷകരും.മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലും അമൃത്സറിലും തുടർ പഠനങ്ങൾ നടക്കുകയാണ്.

Ads by Google
Wednesday 10 Jan 2018 03.22 PM
Ads by Google
Loading...
TRENDING NOW