Wednesday, January 10, 2018 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 12.14 PM

ഹിമക്കതിരുകള്‍ പോലെ വെളുത്ത് നിവര്‍ന്ന മുടിയും പുരികവും ചുവന്ന മുഖവും; ഈ പയ്യന്‍ ഇങ്ങിനെയാകാന്‍ കാരണമുണ്ട്, അവന്റെ കഥ ഇങ്ങിനെ

uploads/news/2018/01/182288/chinese.jpg

ദക്ഷിണ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ഷാവോതോംഗില്‍ നിന്നുള്ള വാംഗ് ഫുമാനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. അതിശൈത്യം നിറഞ്ഞ ചൈനയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള ചൈനീസ് ബാലന്‍ ലുക്കു കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഹിമക്കതിരുകള്‍ പോലെയുള്ള വെളുത്ത മുടിയും പുരികവും ചുവന്നു തുടുത്ത മുഖവുമുള്ള പയ്യന്റെ ചിത്രം ഇതിനകം അനേകം തവണയാണ് ലൈക്കിനും ഷെയറിനും വിഷയമായത്.

പയ്യന്റെ കഥ കേട്ടാല്‍ ഏവരും വിസ്മയിച്ചു പോകും. യഥാര്‍ത്ഥത്തില്‍ കറുത്ത മുടിക്കാരനായ പയ്യന്റെ മുടിയും പുരികവും വെളുപ്പ് നിറമണിയുന്നത് മഞ്ഞുവീഴ്ചയിലൂടെ നടക്കുന്നതിനാലാണ്. ഉള്‍നാടന്‍ ചൈനയില്‍ നിന്നും വരുന്ന പയ്യന്‍ ഇങ്ങിനെയാകാന്‍ കാരണം പഠിക്കാനുള്ള അടക്കാനാകാത്ത മോഹവും ദാഹവുമാണ്. താപനില മൈനസിലേക്ക് നീണ്ട ഉള്‍നാടന്‍ ചൈനീസ് പ്രദേശത്ത് നിന്നും പ്രഭാതത്തില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയിലൂടെ സ്‌കൂളില്‍ പോകുമ്പോഴാണ് പയ്യന്റെ തലമുടിയും പുരികവും വെള്ളയായി മാറുന്നത്. തണുത്ത പ്രഭാതത്തെ അവഗണിച്ച് ദിവസം പയ്യന്‍ നടക്കുന്നത് രണ്ടു മണിക്കൂറാണ്. വീട്ടില്‍ നിന്നും 4.5 കിലോ മീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ എത്താന്‍ മാത്രം എടുക്കുന്നത് ഒരു മണിക്കൂറാണ്.

uploads/news/2018/01/182288/chinese-1.jpg

ലുധിയാന്‍ കൗണ്ടിയിലെ സിന്‍ജി നഗരത്തില്‍ സുവാന്‍ ഷാന്‍ബാവോ സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന പയ്യന്‍ താപനില മൈനസ് ഒമ്പതില്‍ നില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ വെറും എട്ടു വയസ്സ് മാത്രമുള്ള പയ്യന്‍ പരീക്ഷ എഴുതാനായി പോയത്. കട്ടിപ്പുതപ്പ് പുതച്ചായിരുന്നു സ്‌കൂളില്‍ എത്തിയത്. എന്നാല്‍ എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും മുടിയിലും പുരികത്തിലും മഞ്ഞ് വീണു. സാമ്പത്തികനില അത്ര ഭദ്രമല്ലാത്ത വീട്ടില്‍ നിന്നും വരുന്ന വാംഗ് ഫൂമാന്റെ പിതാവ് മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്. മാതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയി. പിതാവ് ദൂരെയായതിനാല്‍ മൂത്ത സഹോദരിക്കും മുത്തശ്ശിക്കുമൊപ്പം ലുഡിയാനില്‍ ഒരു കുടിലിലാണ് പയ്യന്റെ താമസം.

കനത്ത ശൈത്യത്തെ അതിജീവിച്ച് ദിവസവും ഇത്രയും ദൂരം താണ്ടി പയ്യന്‍ പഠിക്കാനെത്തുകയും ചെയ്യാറുണ്ട്. പരീക്ഷ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. താപനില ഇതിനകം മൈനസിലേക്ക് മാറിയതാണ് പയ്യന്റെ മുടിയും പുരികവും ഇങ്ങിനെയാകാന്‍ കാരണമെന്ന് സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ പറയുന്നു. അതേസമയം പയ്യന്‍ ക്‌ളാസ്സിലേക്ക് കടക്കുമ്പോള്‍ തന്നെ ക്‌ളാസ്സിലെ മറ്റ് 16 കുട്ടികളും ചിരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതൊന്നും അവന് പ്രശ്‌നമല്ല. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും പഠനത്തില്‍ ഏറെ മിടുക്കനാണ് കുട്ടി.

കഠിനാദ്ധ്വാനിയായ അവന്‍ കണക്കില്‍ പ്രതിഭയാണെന്നും അദ്ധ്യാപകന്‍ ഫു പറയുന്നു. അതേസമയം മറ്റ് കുട്ടികള്‍ കളിയിലും ചിരിയിലും വ്യാപൃതരാകുന്ന സമയത്ത് പയ്യന്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് മുത്തശ്ശിയെ കൃഷിപ്പണിയില്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഏതാനും നാളായി പിതാവിനെ കാണാതിരിക്കുന്നതില്‍ പയ്യന് നല്ല വിഷമവും ഉണ്ട്. പയ്യന്റെ ചിത്രം ഓണ്‍ലൈനില്‍ വന്‍ ഹിറ്റായതോടെ അനേകരാണ് പയ്യന്റെ ലക്ഷ്യ ബോധത്തെയും കഠിനാദ്ധ്വാനത്തെയും പ്രകീര്‍ത്തിച്ചത്. അവനെ സഹായിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചും അനേകര്‍ രംഗത്തെത്തി. നന്നായി പഠിച്ച് മിടുക്കനാകാനാണ് ഏറ്റവും കൂടുതല്‍ പേരും ചൈനീസ് നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ വെയ്‌ബോയില്‍ പയ്യനോട് പറഞ്ഞത്.

Ads by Google
Ads by Google
TRENDING NOW