Monday, July 02, 2018 Last Updated 25 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 12.09 PM

അതിരൂപതയിലെ ഭൂമി ഇടപാട്: മെത്രാന്‍ സമിതി തെളിവെടുപ്പ് തുടങ്ങി

തെളിവെടുപ്പിനു ശേഷമായിരിക്കും മറ്റ് കാര്യങ്ങളിലേക്ക് കടക്കുക. എത്രയും വേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരിക്കും നീക്കം. സിനഡ് അവസാനിക്കുന്ന വെള്ളിയാഴ്ച തന്നെ ഒരുപക്ഷേ റിപ്പോര്‍ട്ട് നല്‍കിയേക്കും.
Church land deal

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമിതി തെളിവെടുപ്പ് തുടങ്ങി. ബുധനാഴ്ച രാവിലെ സമിതി അതിരൂപത ആസ്ഥാനത്തെത്തി സഹായ മെത്രാന്മാരില്‍ നിന്നും തെളിവെടുപ്പ് തുടങ്ങി. വിവാദം അന്വേഷിക്കുന്നതിന് അതിരൂപത നിയോഗിച്ച ആറംഗ അന്വേഷണ സമിതിയില്‍ നിന്നും മെത്രാന്‍ സമിതി തെളിവെടുപ്പ് ഇന്നു തന്നെ നടത്തും.

തുടര്‍ന്ന് വൈകിട്ട് വൈദിക സമിതിയുമായി കൂടിക്കാഴ്ച നടത്തും. 57 അംഗങ്ങളാണ് വൈദിക സമിതിയില്‍ ഉള്ളത്. വിഷയം സിനഡ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വൈദിക സമിതി മുഴുവന്‍ മെത്രാന്‍മാര്‍ക്കും കത്ത് നല്‍കിയിരുന്നു. തെളിവെടുപ്പിനു ശേഷമായിരിക്കും മറ്റ് കാര്യങ്ങളിലേക്ക് കടക്കുക. എത്രയും വേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരിക്കും നീക്കം. സിനഡ് അവസാനിക്കുന്ന വെള്ളിയാഴ്ച തന്നെ ഒരുപക്ഷേ റിപ്പോര്‍ട്ട് നല്‍കിയേക്കും.

കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലേക്കാട്ട് കണ്‍വീനറായി അഞ്ചംഗ മെത്രാന്‍ സമിതിയെ ആണ് തെളിവെടുപ്പിന് നിയോഗിച്ചിരിക്കുന്നത്. സിനഡ് യോഗം സെന്റ് തോമസ് മൗണ്ടില്‍ നടക്കുന്നതിനിടെയാണ് സമിതിയുടെ തെളിവെടുപ്പും.

ഭൂമി ഇടപാട് വിവാദമായതോടെ അതിരുപത ആദ്യം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സഭാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും ജാഗ്രത കുറവ് ഉണ്ടായെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിശദമായ പരിശോധനയ്ക്ക് മൂന്നു വൈദികരും ഒരു തഹസില്‍ദാറും അഭിഭാഷകനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ഉള്‍പ്പെടുന്ന ആറംഗ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം കര്‍ദ്ദിനാള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചുവെങ്കിലും റിപ്പോര്‍ട്ട് പിന്നീട് കര്‍ദ്ദിനാളിനു സമര്‍പ്പിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW