Wednesday, January 10, 2018 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 11.51 AM

ഐ.എച്ച്.ആര്‍.ഡി നിയമനം: അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍

IHRD row

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി നിയമന കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാര്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം പ്രത്യേക കോടതിയാണ് അരുണ്‍കുമാറിന് അനുകൂലമായി ഉത്തരവിറക്കിയത്. ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതും സ്ഥാനക്കയറ്റം നല്‍കിയതും ചോദ്യം ചെയ്തുള്ള കേസിലാണ് തീര്‍പ്പായിരിക്കുന്നത്.

അരുണ്‍കുമാറിന്റെ നിയമനവും സ്ഥാനക്കയറ്റവും മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് ശരിവച്ചാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ പിന്നീട് വി.എസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ വിവാദം ഉയര്‍ന്നത്. ആവശ്യമായ അധ്യാപന പരിചയം ഇല്ലാതെയാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വി.ഡി സതീശന്റെ നേതൃത്വത്തില്‍ നിയമസഭാ സമിതി നടത്തിയ പരിശോധനയില്‍ നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞാണ് വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

Ads by Google
Wednesday 10 Jan 2018 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW