Saturday, April 07, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 11.46 AM

പ്രമുഖരെ ആക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാത്തവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍; ബല്‍റാമിന് പിന്തുണയുമായി ഷാഫി പറമ്പില്‍ എംഎല്‍എ

 VT Balram

മൂന്നാര്‍: തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. ബിഷപിനെ നികൃഷ്ട ജീവിയെന്നും എന്‍.കെ.പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിനെ ആകാശത്തിലേക്ക് വാണം വിടുന്നയാളെന്നും ആക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാത്തവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ആരോപിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പലിനും തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കും മറ്റേ പണിയാണെന്ന് ആക്ഷേപിച്ച മന്ത്രിയുമുളള പാര്‍ട്ടി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും വി.ടി.ബല്‍റാമിനെക്കൊണ്ടു മാപ്പു പറയിക്കാമെന്നു കരുതണ്ടെന്നും എംഎല്‍എ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് നടത്തിയ ജനകീയ വിചാരണാ യാത്രയില്‍ പ്രസംഗിക്കവെയാണ് ഷാഫി നയം വ്യക്തമാക്കിയത്.

വി.എസ്. അച്ചുതാനന്ദനെ കാമഭ്രാന്തനെന്നു വിളിച്ച ഗണേഷ്‌കുമാറിനു വേണ്ടി വോട്ടു പിടിച്ച ഡി.വൈ.എഫ്.ഐ.ക്ക് അതിനുളള അര്‍ഹതയില്ലെന്നും ഷാഫി പറമ്പില്‍ മൂന്നാറില്‍ പറഞ്ഞു. പ്രസ്താവനയോടെ വി.ടി. ബല്‍റാമിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കളും അനുകൂലിച്ച് യുവനേതാക്കളും രംഗത്ത് വന്നിരുന്നു.

Ads by Google
Ads by Google
TRENDING NOW