Wednesday, January 10, 2018 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 11.14 AM

പാഠം-4 ഫണ്ട് കണക്ക്: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ സര്‍ക്കാരിനെ പരിഹസിച്ച് തോമസ് ജേക്കബ്

ഹെലികോപ്ടര്‍ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം. പോരട്ടെ പാക്കേജുകള്‍!! എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Jacob Thomas

കോട്ടയം: ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് വിനിയോഗിക്കാന്‍ നല്‍കിയ റവന്യൂസെക്രട്ടറിയുടെ ഉത്തരവില്‍ പരിഹാസവുമായി ഡി.ജി.പി ജേക്കബ് തോമസ്. 'പാഠം-4 ഫണ്ട് കണക്ക് ' എന്ന പേരില്‍ ഫേസ്ബുക്കിലൂടെയാണ് ജേക്കബ് തോമസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ജീവന്റെ വില 25 ലക്ഷം, അല്‍പ്പ ജീവനുകള്‍ക്ക് അഞ്ചു ലക്ഷം, അശരണരായ മാതാപിതാക്കള്‍ക്ക് അഞ്ചു ലക്ഷം, ആശ്രയമറ്റ സഹോദരിമാര്‍ക്ക് അഞ്ചു ലക്ഷം, ചികിത്സയ്ക്ക് മൂന്നു ലക്ഷം, കാത്തിരിപ്പ് തുടരുന്നത് 210 കുടുംബങ്ങള്‍, ഹെലികോപ്ടര്‍ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം. പോരട്ടെ പാക്കേജുകള്‍!! എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW