Saturday, January 19, 2019 Last Updated 43 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 10.49 AM

മാതാപിതാക്കള്‍ക്കു വേണ്ടി കരീഷ്മയുമായുള്ള പ്രണയം ഉപേക്ഷിച്ച അഭിഷേക് അവരില്‍ നിന്നു മാറി താമസിക്കുമോ? പുതിയ വീട് വാങ്ങിച്ചതിന്റെ ഉദേശം ഇതാണ്

uploads/news/2018/01/182276/afii.jpg

അഭിക്ഷേക് ബച്ചനും ഐശ്വര്യ റായിയും കുടുംബ വീടായ ജല്‍സയില്‍ നിന്നു മുംബൈയിലെ ആഡംബര വസതിയിലേയ്ക്കു മാറുകയാണ് എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ സത്യമില്ല എന്നു സ്ഥിരികരിക്കുകയാണു ബച്ചാന്‍ കുടുംബത്തോട് അടുത്തവൃത്തങ്ങള്‍. അഭിഷേക് ഒരിക്കലും മാതാപിതാക്കളെ പിരിഞ്ഞു താമസിക്കില്ല എന്നും കരീഷ്മ കപൂറുമായുള്ള ബന്ധം പിരിഞ്ഞതു പോലും ഇതിന്റെ പേരിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2002 ല്‍ അമിതാഭ് ബച്ചന്റെ 60 പിറന്നാള്‍ ദിനത്തില്‍ കരീഷ്മയെ വിവാഹം കഴിക്കാന്‍ പോകുകയാണ് എന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

പക്ഷേ 2003 ല്‍ ഇരുവരം വേര്‍പിരിഞ്ഞു. മാതാപിതാക്കളുടെ അടുത്തു നിന്നു മാറി താമസിക്കാന്‍ കരീഷ്മ നിര്‍ബന്ധിച്ചതാണ് ഇതിനു കാരണം എന്നു പറയുന്നു. ഐശ്വര്യയും അഭിഷേകും പുതിയ വീടു വാങ്ങിയതു താമസിക്കാന്‍ അല്ല എന്നും ഒരു സമ്പാദ്യമെന്ന നിലയിലാണ് എന്നും പറയുന്നു. കൂട്ടു കുടുംബത്തിന്റെ മഹത്വം ഇരുവര്‍ക്കും അറിയാം അതു കൊണ്ടു തന്നെ ഐശ്വര്യ ഒരിക്കലും ജല്‍സയില്‍ നിന്നു മാറി താമസിക്കാന്‍ അഭിഷേകിനേ പ്രേരിപ്പിക്കില്ല എന്നും താര കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പൂരാടം നക്ഷത്രക്കാര്‍ക്ക് അസുലഭ അവസരങ്ങള്‍, ഉത്രാടക്കാര്‍ ജാഗ്രത പാലിക്കണം, തിരുവോണം നക്ഷത്രക്കാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടി വരും: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്

Ads by Google
Wednesday 10 Jan 2018 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW