Sunday, April 15, 2018 Last Updated 51 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 10.54 AM

ഹെലികോപ്ടര്‍ വിവാദം: റവന്യൂമന്ത്രി സെക്രട്ടറിയോട് വിശദീകരണം തേടി

ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വരെ മന്ത്രിയുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ വിനിയോഗിക്കാന്‍ അധികാരമുണ്ടെന്ന നിലപാടിലാണ് റവന്യൂ സെക്രട്ടറി. ഇത് ദുരിത മേഖലയില്‍ അടിയന്തര സഹായം എത്തിക്കാനാണെന്നിരിക്കേ ഹെലികോപ്ടര്‍ യാത്രയ്ക്ക് പണം വകമാറ്റാന്‍ കഴിയുമോ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
Ockhi fund misuse

തിരുവനന്തപുരം: ഓഖി ദുരിത മേഖല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം വകമാറ്റി നല്‍കിയ സംഭവത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരണം തേടി. ഇന്നു വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. തൃശൂരില്‍ സി.പി.എം ജില്ലാ സമ്മേളന വേദിയില്‍ നിന്നും ഓഖി ദുരിത മേഖലയില്‍ എത്തുന്നതിന് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത സ്വകാര്യ ഹെലികോപ്ടര്‍ കമ്പനിക്ക് എട്ടു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കാന്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയതാണ് വിവാദമായത്.

അതേസമയം, ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വരെ മന്ത്രിയുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ വിനിയോഗിക്കാന്‍ അധികാരമുണ്ടെന്ന നിലപാടിലാണ് റവന്യൂ സെക്രട്ടറി. ഇത് ദുരിത മേഖലയില്‍ അടിയന്തര സഹായം എത്തിക്കാനാണെന്നിരിക്കേ ഹെലികോപ്ടര്‍ യാത്രയ്ക്ക് പണം വകമാറ്റാന്‍ കഴിയുമോ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

ഉത്തരവ് വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ രാത്രി റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് ഉത്തരവിറക്കിയതെന്ന നിലപാട് തെറ്റാണെന്ന രേഖകളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഡി.ജി.പിയാണ് പണം നല്‍കാന്‍ നിര്‍ദേശിച്ചതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

റവന്യൂമന്ത്രി അറിയാതെ സെക്രട്ടറി ഫണ്ട് വകമാറ്റിയത് സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനും ഇടയാക്കിയിട്ടുണ്ട്. റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന് രണ്ടു തവണ റവന്യൂമന്ത്രി മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ചെവിക്കൊണ്ടിരുന്നില്ല. റവന്യൂമന്ത്രിയെ മറികടന്ന് സെക്രട്ടറി വകുപ്പ് ഭരിക്കുന്നതാണ് സി.പി.ഐയുടെ അതൃപ്തിക്ക് ഇടയാക്കുന്നത്.

Ads by Google
Wednesday 10 Jan 2018 10.54 AM
YOU MAY BE INTERESTED
TRENDING NOW