Monday, December 17, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 10.10 AM

ദുബായില്‍ നിന്നു നാട്ടില്‍ എത്തിയ 39 കാരനെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. കാരണം ഞെട്ടിക്കുന്നത്

uploads/news/2018/01/182269/dd.jpg

ദുബായില്‍ നിന്നു നാട്ടില്‍ എത്തിയ 39 കാരനെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. തെലുങ്കാന വെമൂലവാഡയിലാണു ക്രൂരമായ നരഹത്യ നടന്നത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ദുബായില്‍ നിന്നു നാട്ടില്‍ എത്തിയ ബന്ദി ബാലയ്യ എന്ന 39 കാരനാണു കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇയാള്‍ ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഭാര്യ ഇതേ നാട്ടുകാരനായ മറ്റൊരാളുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു.

ദുബായില്‍ നിന്നു നാട്ടില്‍ എത്തിയ ഇയാള്‍ ഇനി തിരിച്ചു പോകുന്നില്ല എന്നു കുടുംബത്തെ അറിയിച്ചു. ദുബായിലെ ജോലി സാധ്യതകള്‍ കുറഞ്ഞു എന്നും ഇനി നാട്ടില്‍ തന്നെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാം എന്നും ഇയാള്‍ വീട്ടകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതറിഞ്ഞതോടെ ഭാര്യ ഇയാളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നു ഭാര്യ ഭര്‍ത്താവിനോടു തന്നെ വെമുലവാഡ ക്ഷേത്രത്തില്‍ കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു. 8, 7 വയസുള്ള മക്കളെ വീട്ടില്‍ ഇരുത്തി ഇരുവരും ക്ഷേത്രത്തിലേയ്ക്കു പുറപ്പെട്ടു. ഇരുവരും ക്ഷേത്രം സന്ദര്‍ശിച്ചു എങ്കിലും താമസിക്കാന്‍ മുറി ലഭിച്ചിരുന്നില്ല.

അതു കൊണ്ടു പാര്‍ക്കിംഗ് സ്ഥലത്തു തന്നെ ഇവര്‍ കിടക്കുകയായിരുന്നു. ഭര്‍ത്താവു നല്ല ഉറക്കത്തിലായതോടെ യുവതി ഒരു കാത്തിയെടുത്ത് അയളുടെ കഴുത്ത് അറുത്ത ശേഷം ഓടി രക്ഷപെട്ടു. തുടര്‍ന്ന് ഇയാള്‍ രക്തം വാര്‍ന്നു കൊല്ലപ്പെട്ടു. ക്ഷേത്രത്തില്‍ എത്തിയവര്‍ മൃതദേഹം രക്തം വാര്‍ന്നനിലയില്‍ കിടക്കുന്നതു കണ്ടു പോലീസിനെ അറിയിക്കുകയായിരുന്നു. കത്തിയും ബാഗും മൊബൈയില്‍ ഫോണും സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ഭാര്യയിലേയ്ക്കു എത്തിയത്.

പൂരാടം നക്ഷത്രക്കാര്‍ക്ക് അസുലഭ അവസരങ്ങള്‍, ഉത്രാടക്കാര്‍ ജാഗ്രത പാലിക്കണം, തിരുവോണം നക്ഷത്രക്കാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടി വരും: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്

Ads by Google
Wednesday 10 Jan 2018 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW