പാനൂര്‍(കണ്ണൂര്‍): എലാങ്കോട് സെന്ററില്‍ ആള് താമസമില്ലാത്ത വീട്ടില്‍ നിന്ന് വന്‍ ബോംബുശേഖരം കണ്ടെത്തി. വീട് പൊളിച്ചുമാറ്റുമ്പോള്‍ വീടിന് മുകളിലെ മുറിയില്‍ പ്ലാസ്റ്ററിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലാണ് അത്യുഗ്രശേഷിയുള്ള ഒമ്പത് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത് .ഉടന്‍ ജോലിക്കെത്തിയവര്‍ പാനൂര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ബോംബ് സ്റ്റേഷനില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കി .എലാങ്കോട് സെന്റര്‍ വാണിയന്റവിടെ പരേതനായ മമ്മു മാഷുടെ ഉടമസ്ഥതയിലുള്ള പഴയവീടാണിത്.പോലീസ് പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.