Wednesday, April 25, 2018 Last Updated 24 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 01.39 AM

മിശ്രിതത്തില്‍ ലയിപ്പിച്ച്‌ സ്വര്‍ണക്കടത്ത്‌ വ്യാപകം

uploads/news/2018/01/182238/c11.jpg

മലപ്പുറം: മിശ്രിതരൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്ത്‌ കരിപ്പൂര്‍വിമാനത്തവളം വഴി വ്യാപകമായതായി ഡി.ആര്‍.ഐ. അധികൃതര്‍. ഇത്തരത്തിലുള്ള കള്ളക്കടത്ത്‌ പിടികൂടാന്‍ സംവിധാനമില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടു പേരാണ്‌ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ കരിപ്പൂരില്‍ പിടിയിലായത്‌. സംശയംതോന്നി വിശദമായി പരിശോധപ്പോഴാണ്‌ ഇരുവരില്‍നിന്നു സ്വര്‍ണം കണ്ടെത്താനായത്‌.
സാധാരണ മെറ്റല്‍ ഡിറ്റക്‌ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇവരുടെ ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചില്ല. നിലവിലെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണു ഇത്തരം സ്വര്‍ണക്കടത്ത്‌ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. നിലവില്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ ഉപയോഗിച്ചുമാത്രമാണ്‌ വിമാനത്തവളത്തില്‍ ശരീര പരിശോധന നടക്കുന്നത്‌. ഈപരിശോധനയില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കാണാന്‍ സാധിക്കില്ല. ഇതാണ്‌ സ്വര്‍ണക്കടത്തുലോബികള്‍ ഈരീതി വ്യാപകമാക്കാന്‍ കാരണമായത്‌.

മിശ്രിത രൂപത്തില്‍ കാലിലിലും അരയിലും ഒളിച്ചു കടത്തിയ സ്വര്‍ണവുമായി കഴിഞ്ഞ ആറിനും എട്ടിനും രണ്ടു പേരെ കരിപ്പുരില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ആറിന്‌ അബുദാബിയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സപ്രസ്‌ വിമാനത്തില്‍ കരിപ്പൂരിലെത്തിയ നാദാപുരം സ്വദേശി ജന്‍ഷീര്‍ (22)എന്ന യാത്രക്കാരനില്‍നിന്നാണ്‌ കാലില്‍വെച്ചുകെട്ടിയ സ്വര്‍ണം പിടികൂടിയത്‌. രണ്ടു കാലുകളിലായി എട്ടുപൊതികളിലാണ്‌ സ്വര്‍ണം സൂക്ഷിച്ചിരുന്നത്‌. ഓരോ കാലിലും നാലു പൊതുകള്‍ വീതം വെച്ചുകെട്ടി അതിനു മുകളില്‍ ബാന്‍ഡേജിട്ടാണ്‌ ഇയാള്‍ വന്നത്‌. കളിമണ്ണ്‌ രൂപത്തിലുളള നാലര കിലോ മിശ്രിതമാണ്‌ കണ്ടെത്തിയത്‌.

പൊതികളില്‍ മരുന്നാണെന്നാണു പറഞ്ഞതെങ്കിലും ലാബില്‍ നടത്തിയ പരിശോധനയില്‍ കള്ളം പൊളിയുകയായിരുന്നു. 80 ലക്ഷത്തിന്റെ മൂന്നു കിലോ സ്വര്‍ണമാണ്‌ മിശ്രിതത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുത്തത്‌.

1.38 കിലോ സ്വര്‍ണം കളിമണ്‍ മിശ്രിതമാക്കി അരയില്‍കെട്ടി ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ്‌ പാലക്കാട്‌ ഗൂഢല്ലൂര്‍ സ്വദേശി മുഹമ്മദ്‌ അനസ്‌(26) കഴിഞ്ഞ എട്ടിന്‌ കരിപ്പൂരില്‍ പിടിയിലായത്‌. സംശയംതോന്നി യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ്‌ 41.86 ലക്ഷത്തിന്റെ സ്വര്‍ണം കണ്ടെത്തിയത്‌.

വി.പി. നിസാര്‍

Ads by Google
Wednesday 10 Jan 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW