Wednesday, April 25, 2018 Last Updated 26 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 01.39 AM

കഞ്ചാവുമായി പിടിയില്‍

uploads/news/2018/01/182236/c9.jpg

പീരുമേട്‌: ബൈക്കില്‍ കഞ്ചാവുമായെത്തിയ രണ്ടു പേരെ എക്‌സൈസ്‌ സംഘം പിടികൂടി. ആലപ്പുഴ എടത്വാ ചെത്തിമറ്റം ബിറ്റൂസ്‌ സ്‌കറിയ(30), ചൂരപ്പറമ്പില്‍ ജോണ്‍(24) എന്നിവരാണ്‌ 500 ഗ്രാം കഞ്ചാവുമായി പിടിയിലായത്‌. വാഹന പരിശോധനയ്‌ക്കിടെയാണ്‌ ഇരുവരും ബൈക്കിലെത്തിയത്‌. നിര്‍ത്താന്‍ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടിട്ടും വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.
പിന്നാലെയെത്തിയ എക്‌സൈസ്‌ സംഘം പുല്ലുപാറ വനം വകുപ്പ്‌് ചെക്ക്‌പോസ്‌റ്റിനു സമീപത്തുനിന്നു പിടികൂടുകയായിരുന്നു. പ്രിവന്റീവ്‌ ഓഫീസര്‍ സജി കെ.ജോസഫ്‌, സി.ഇ.ഒമാരായ ദീപു കുമാര്‍, സുമോദ്‌, വിനീത്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ads by Google
Wednesday 10 Jan 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW