Monday, December 17, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 05.56 PM

ആഡംബരമല്ലിത് മക്കളെ അത്യാഡംബരം; ഫാന്റം തലമുറയിലെ എട്ടാമന്‍

rolls royce, phantom-viii

വാഹന പ്രേമികളുടെ ഇഷ്ട മോഡല്‍....ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പിറന്ന മോഡല്‍ റോള്‍സ് റോയ്‌സ് കാറുകള്‍ ഇന്നും ആഡംബരക്കാറുകളിലെ രാജാവായി തന്നെ നിരത്തില്‍ വാഴുന്നു.

rolls royce, phantom-viii

ലോകത്തിലെ മഹ്ത് വ്യക്തികള്‍, രാഷ്ട്രത്തലവന്മാര്‍, രാജകുടുംബാംഗങ്ങള്‍, തുടങ്ങി പ്രമുഖരെല്ലാം സഞ്ചരിച്ചത് ഈ കാറുകളില്‍ തന്നെയായിരുന്നു. 1925-ല്‍ ആദ്യത്തെ ഫാന്റം അദാവരണം ചെയ്ത് ഏറെ കഴിയും മുമ്പ് തന്നെ വാഹന പ്രേമികള്‍ അതിനൊരു ലേബലും നല്‍കി; ലോകത്തിലെ ഏറ്റവും മികച്ച കാര്‍.

rolls royce, phantom-viii

ന്യൂജെന്‍ ആഡംബരമോഡലുകളോട് പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഫാന്റം പോലൊരു മോഡല്‍ ലോകത്തില്‍ വേറൊന്നില്ലെന്നു വേണം പറയാന്‍.

rolls royce, phantom-viii

21-ാം നൂറ്റാണ്ടില്‍ ഇപ്പോള്‍ റോള്‍സ് റോയ്‌സ് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊന്നും കൊണ്ടല്ല. 1925-ല്‍ വിപണിയില്‍ എത്തിയ വാഹനത്തിന്റെ എട്ടാമത്തെ മോഡല്‍ വിപണിയില്‍ എത്തുകയാണ്.

rolls royce, phantom-viii

മറ്റുള്ളവരെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ ഒന്നും രണ്ടും വാഹനങ്ങള്‍ ഒന്നും കമ്പനി നിരത്തിലെത്തിക്കില്ല. മറിച്ച് ആന പ്രസവിക്കുന്നതുപോലെ പതിറ്റാണ്ടുകള്‍ കൂടിയേ ഒരെണ്ണം ഇറക്കാറുള്ളു.

rolls royce, phantom-viii

എട്ടാമത്തെ മോഡല്‍ വിപണിയില്‍ എത്തുന്നതിന്റെ ഭാഗമായി തന്നെ എട്ട് മഹാഫാന്റങ്ങള്‍ എന്ന പേരില്‍ ഒരു പ്രദര്‍ശനം തന്നെ കമ്പനി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

rolls royce, phantom-viii

വ്യത്യസ്ത അനുഭവം നല്‍കുന്ന യാത്രാനുഭവവുമായിട്ടാണ് എട്ടാം തലമുറ നിരത്തില്‍ എത്തുന്നത്. പുതിയ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലറ്റ്‌ഫോമിലാണ് മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഏത് റോഡിലും വെള്ളത്തിലൂടെ ഒഴുകുന്ന അനുഭവം നല്‍കുന്ന മാത്രികപ്പരവതാനി യാത്രയ്ക്ക് സഹായിക്കും ഈ നിര്‍മ്മിതി എന്നാണ് റോള്‍സ് അവകാശപ്പെട്ടിരിക്കുന്നത്.

rolls royce, phantom-viii

563 എച്ച്പി കരുത്തോടെ 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.1 സെക്കന്റുകള്‍ മാത്രം മതി.

rolls royce, phantom-viii

പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതിപ്പെടുത്തിയിട്ടുണ്ടെങ്കിലും റേസ് ട്രാക്ക് പോലുള്ള റോഡുകളില്‍ 290 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും.

rolls royce, phantom-viii

ടയര്‍ റോഡില്‍ ഉയരുന്ന ശബ്ദം പോലും കേള്‍ക്കാതിരിക്കാന്‍ 180 വ്യത്യസ്ത ടയര്‍ ഡിസൈനുകളാണ് കമ്പനി പരീക്ഷിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ

എഞ്ചിന്റെയോ വാഹനത്തിന്റെയോ ശബ്ദം യാത്രികരെ അലോസരപ്പെടുത്താതിരിക്കാന്‍ 130 കിലോഗ്രാം ഭാരത്തില്‍ ശബ്ദമില്ലാതാക്കല്‍ പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW