Wednesday, October 17, 2018 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 04.29 PM

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

CPM, RSS

കണ്ണൂര്‍: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ കമ്മറ്റി നടപടി എടുത്തത്. പാനൂരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രേമന്‍ പങ്കെടുത്തത്. ആര്‍.എസ്.എസിന്റെ സേവാഭാരതിയുടെ ഉദ്ഘാടന ചടങ്ങ് ആയിരുന്നു വേദി.

പാനൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം തുടരുന്നതിനിടെയാണ് ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പങ്കെടുത്തത്. കൊലപ്പെടുത്താതെ ആജീവനാന്തം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകാത്ത വിധം ആകമിക്കുന്ന രീതിയാണ് ഈ മേഖലയില്‍ അക്രമികള്‍ അവലംബിക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്.

Ads by Google
Ads by Google
Loading...
TRENDING NOW