Friday, January 18, 2019 Last Updated 54 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 04.01 PM

രാജ്യത്തെ 8,500 സ്റ്റേഷനുകളില്‍ വൈഫൈ വരുന്നു

indian railway,

രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇന്ത്യന്‍ റെയില്‍വേ വൈഫൈ സൗകര്യമൊരുക്കും. 700 കോടി രൂപയാണ് ഗ്രാമീണ മേഖലകളിലുള്‍പ്പടെ എല്ലാ സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ഒരുക്കാനുള്ള ചിലവ കണക്കാക്കുന്നത്.

രാജ്യത്തെ 216 പ്രധാന റെയില്‍വേസ്റ്റേഷനുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയില്‍വേ ഇതിനോടകം വൈഫൈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 70 ലക്ഷം യാത്രക്കാര്‍ക്കാണ് സൗജന്യം വൈഫൈ സേവനം ഉപയോഗിക്കാനുള്ള സൗകര്യം ലഭിച്ചത്.

പ്രധാനമായും ട്രെയിന്‍ യാത്രക്കാര്‍ക്കാണ് 1,200 സ്റ്റേഷനുകളില്‍ വൈഫൈ സേവനം നല്‍കുന്നത് പ്രയോജനകരമാവുക. 7,300 സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നുവഴി യാത്രക്കാര്‍ക്കും അതുപോലെ ഉള്‍നാടുകളിലെ പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കുമെന്നും പദ്ധതിയില്‍ കണക്കാക്കപ്പെടുന്നു.

2018 മാര്‍ച്ചിനുള്ളില്‍ 600 സ്റ്റേഷനുകളില്‍ വൈഫൈ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് മാസത്തോടെ 8,500 സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും.

ഗ്രാമീണ മേഖലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ആധാര്‍ ജനറേഷന്‍സ, ഡിജിറ്റല്‍ ബാങ്കിങ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകളുള്‍പ്പടെയുള്ള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന വൈഫൈ സൗകര്യത്തോടുകൂടിയ ബൂത്തുകളും സ്ഥാപിക്കും. ഈ ബൂത്തുകള്‍ പൊതു വൈഫൈ സേവനം നല്‍കുന്ന ഹോട്ട്സ്പോട്ടുകളായിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW