Saturday, May 19, 2018 Last Updated 13 Min 42 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Tuesday 09 Jan 2018 03.31 PM

മുഖം പോലെ പ്രധാനം പാദങ്ങളും

uploads/news/2018/01/182014/Weeklybeutyspot090118.jpg

വേനല്‍ക്കാലത്ത് താപം ഏറ്റവുമധികം പതിയുന്ന ശരീരഭാഗമാണ് പാദം. മുഖസംരക്ഷണം പോലെതന്നെ പ്രധാനമാണ് പാദസംരക്ഷണവും എന്ന കാര്യം പലരും ഓര്‍ക്കാറില്ല. പാദസംരക്ഷണത്തിന് ഇതാ ചില എളുപ്പമാര്‍ഗ്ഗങ്ങള്‍...

1. ബേസിനില്‍ കുറച്ചു ചൂടുവെളളമെടുത്ത് അതില്‍ ഒരുപിടി ഉപ്പും രണ്ടു ടേബിള്‍സ്പൂണ്‍ വിന്നാഗിരിയും ഒഴിക്കുക. ഇതില്‍
കാലുകള്‍ മുക്കിവച്ച് അല്‍പ്പനേരം വിശ്രമിക്കുക.

2. ഒരു പാത്രത്തില്‍ ചൂടുവെളളവും മറ്റൊന്നില്‍ തണുത്ത വെളളവും എടുക്കുക. പാദങ്ങള്‍ രണ്ടു പാത്രങ്ങൡലും മാറിമാറി വച്ച
തിനുശേഷം തുടച്ചു വൃത്തിയാക്കുക. അതിനുശേഷം എണ്ണതേച്ച് മസാജ് ചെയ്യുക.

3. പാദങ്ങളില്‍ അല്‍പ്പം തൈരോ വെണ്ണയോ തേച്ചു തിരുമ്മിപ്പിടിപ്പിച്ച് അരമണിക്കൂര്‍ ഇരിക്കുക. അതിനുശേഷം കഴുകിക്കള
യുക.

4. വെളളരിക്ക അരച്ച് ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചശേഷം പാദങ്ങളില്‍ തേച്ചുപിടിപ്പിക്കുക. അല്‍പ്പസമയം കഴിഞ്ഞ് തണുത്ത
വെളളത്തില്‍ കഴുകുക.

5. രാത്രി ഉറങ്ങൂന്നതിന് മുമ്പ് പാദങ്ങളില്‍ ഗ്ലിസറിന്‍ പുരട്ടുക. നഷ്ടപ്പെട്ട ചാരുത പാദങ്ങള്‍ക്കു തിരിച്ചുവന്നതായി പിറ്റേന്ന് അ
റിയാന്‍ സാധിക്കും.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Tuesday 09 Jan 2018 03.31 PM
Ads by Google
Loading...
TRENDING NOW