Wednesday, April 11, 2018 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 03.33 PM

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍

tvs victor, matte series

ടിവിഎസ് പുതിയ വിക്ടര്‍ പ്രീമിയം എഡിഷന് മാറ്റ് സീരീസുമായി വിപണിയില്‍. പുതിയ വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് പുറത്തിറങ്ങി. 55,890 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. പുതിയ മാറ്റ് സീരീസ് മോട്ടോര്‍സൈക്കിളുകളുടെ വരവ്വെള്ളയുടെ പിന്തുണ നേടിയ മാറ്റ് ബ്ലൂ, ചുവപ്പിന്റെ പിന്തുണ നേടിയ മാറ്റ് സില്‍വര്‍ നിറഭേദങ്ങളിലാണ്.

2017 സെപ്തംബര്‍ മാസമാണ് വിക്ടര്‍ പ്രീമിയം എഡിഷനെ ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. 109.7 സിസി ത്രി-വാല്‍വ്, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസില്‍ ഒരുങ്ങുന്നത്.പരമാവധി 9.3 bhp കരുത്തും 9.4 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നതും. 72 കിലോമീറ്ററാണ് മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. വൈസറിന് ലഭിച്ച ക്രോം ഗാര്‍ണിഷും, ഡ്യൂവല്‍-ടോണ്‍ ബീജ് സീറ്റും മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്.

മഞ്ഞ ഗ്രാഫിക്സോടെയുള്ള ബ്ലാക് നിറത്തിലും ഗോള്‍ഡന്‍ ഗ്രാഫിക്സോടെയുള്ള ചുവപ്പ് നിറത്തിലും ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നുണ്ട്. വിക്ടര്‍ പ്രീമിയം എഡിഷനെ ഡിസ്‌ക് ബ്രേക്ക് പരിവേഷത്തില്‍ മാത്രമാണ് ടിവിഎസ് ലഭ്യമാക്കുന്നത്. എന്നാല്‍, വിക്ടറിന്റെ സാധാരണ പതിപ്പില്‍ ഡിസ്‌ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളെ കമ്പനി നല്‍കുന്നുണ്ട്. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോം ക്രാഷ് ഗാര്‍ഡ് എന്നിങ്ങനെ നീളുന്നതാണ് വിക്ടര്‍ പ്രീമിയം എഡിഷന്റെ ഫീച്ചറുകള്‍.

Ads by Google
TRENDING NOW