Tuesday, January 09, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 01.21 PM

പാരിസ്ഥിതികപക്ഷത്തില്‍ ‘പറക്കാ’ന്‍ ഖത്തര്‍ എയര്‍വേസ്‌

uploads/news/2018/01/181998/gulf090118e.jpg

ദോഹ: പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് തങ്ങളുടെ ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ് 2016- 17 സുസ്ഥിരതാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പ്രസ്തുത വര്‍ഷത്തില്‍ യാത്രക്കാരുടേയും കാര്‍ഗോ വിമാനങ്ങളുടേയും എണ്ണത്തില്‍ 14 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഗോള നെറ്റ്‌വര്‍ക്കില്‍ പുതിയ 10 റൂട്ടുകളില്‍ സര്‍വീസ് ആരംഭിച്ചതിന് പുറമേ 12 മാസത്തിനകം വിമാനങ്ങളുടെ എണ്ണം 182ല്‍ നിന്നും 196 ആയി വര്‍ധിക്കുകയുണ്ടായി. ഇതേ വര്‍ഷത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഈ കാലയളവില്‍ 38.2 മില്ല്യന്‍ യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. വിമാനത്താവളത്തില്‍ 250419 വിമാന നീക്കങ്ങളും 1.8 മില്ല്യന്‍ ടണ്‍ കാര്‍ഗോ കൈകാര്യവും നടന്നു. പാരിസ്ഥിതിക നയങ്ങളും ലക്ഷ്യങ്ങളും മുന്നില്‍ക്കണ്ടാണ് ഇത്രയേറെ വിജയം വരിക്കാനായതെന്നതാണ് ഇതോടൊപ്പം എടുത്തു പറയാവുന്ന നേട്ടം. ബിസിനസ് താത്പര്യത്തോടൊപ്പം ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് മികച്ച പാരിസ്ഥിതിക പ്രകടനവുമാണ് കാഴ്ചവെച്ചത്. എയര്‍ലൈന്‍- എയര്‍പോര്‍ട്ട് ഓപറേഷനുകള്‍, കാറ്ററിംഗ് സര്‍വീസ്, റീട്ടയില്‍ ഔട്ട്‌ലെറ്റ്, ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം പാരിസ്ഥിതിക സംരക്ഷണ കാര്യത്തില്‍ മികവാണ് പുലര്‍ത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2016- 17 വര്‍ഷത്തില്‍ കാര്‍ബണ്‍ നിര്‍ഗ്ഗമന കാര്യത്തലും വിമാന ഇന്ധന ഉപയോഗത്തിലും ഖത്തര്‍ യെര്‍വെയ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.5 ശതമാനം കാര്‍ബണ്‍ കാര്യക്ഷമതയാണ് പ്രകടിപ്പിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഓരോ യാത്രക്കാരന്റേയും കാര്യത്തില്‍ 11.9 ശതമാനം മികവാണ് കാര്‍ബണ്‍ കാര്യക്ഷമതയില്‍ പ്രകടിപ്പിച്ചത്. അന്താരാഷ്ട്ര എയര്‍പോര്‍ട്ട് കൗണ്‍സില്‍ കാര്‍ബണ്‍ കാര്യക്ഷമതയില്‍ ജി സി സി മേഖലയിലെ വിമാനത്താവളങ്ങളില്‍ ആദ്യമായി ലെവല്‍ മൂന്ന് നേടുന്ന വിമാനത്താവളമാണ് ഹമദ്. പുതിയ ലക്ഷ്യം പ്രകാരം 2030 ആകുമ്പോഴേക്കും ഓരോ യാത്രക്കാരന്റേയും കാര്യത്തില്‍ 30 ശതമാനം കാര്‍ബണ്‍ കാര്യക്ഷമതയാണ് പ്രതീക്ഷിക്കുന്നത്.



മുഹമ്മദ് ഷഫീക്ക് അറക്കല്‍

Ads by Google
Tuesday 09 Jan 2018 01.21 PM
YOU MAY BE INTERESTED
TRENDING NOW