Thursday, September 20, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 01.06 PM

രണ്ടു വര്‍ഷത്തിനിടെ ശരീരത്തില്‍ നിന്ന് നഷ്ടമായത് 22ലിറ്റര്‍ രക്തം; ഒടുവില്‍ 14കാരന്റെ വയറില്‍ കണ്ടെത്തിയത്

uploads/news/2018/01/181992/poyuoo.jpg

ഹൈദരാബാദ്: രണ്ടു വര്‍ഷത്തിനിടെ 14കാരന്റെ ശരീരത്തില്‍ നഷ്ടമായത് 22 ലിറ്ററോളം രക്തം. അനീമിയ ആണെന്ന് കരുതി നീണ്ട ചികിത്സയ്‌ക്കൊടുവില്‍ വയറ്റില്‍ കണ്ടെത്തിയത് കൊക്കപ്പുഴുക്കളെ. ഹൈദരാബാദ് സ്വദേശിയായ കുട്ടിക്കാണ് അപകടകരമായ രീതിയില്‍ പുഴുക്കളെ കണ്ടെത്തിയത്.

ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള ക്യാപ്‌സൂള്‍ എന്‍ഡോസ്‌കോപ്പി പരിശോധനയ്ക്കിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. കുട്ടി അനീമിയ ബാധിതനാണെന്നാണ് ആദ്യം കരുതിയിരുന്നത്. അതിനുള്ള ചികിത്സകളാണ് നടന്നിരുന്നത്. എന്നാല്‍ അത് കൊണ്ട് ഗുണമൊന്നും ഉണ്ടായില്ല. രക്തക്കുറവ് പരിഹരിക്കാന്‍ 50 യൂണിറ്റ് രക്തവും ഈ കാലയളവില്‍ നല്‍കിയിരുന്നു.

എന്നിട്ടും കുട്ടിയില്‍ അപകടരമായ രീതിയില്‍ രക്തം കുറയുന്നതിനാലാണ് എന്‍ഡോസ്‌കോപ്പി നടത്തിയത്. ചെറുകുടലിന്റെ ആദ്യ ഭാഗങ്ങളില്‍ വ്യത്യാസമൊന്നും കണ്ടെത്താനായില്ലെങ്കിലും പിന്നീടുള്ള ഭാഗത്ത് പുഴുക്കളെ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഇതിനായുള്ള വിദഗ്ദ ചികിത്സ ആരംഭിച്ചു.

Ads by Google
Tuesday 09 Jan 2018 01.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW