Thursday, September 20, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.22 PM

3.21 കോടി രൂപ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി അറസ്റ്റില്‍

uploads/news/2018/01/181989/jet-airways.jpg

ന്യൂഡല്‍ഹി : നിയമവിരുദ്ധമായി പണം കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയേയും ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റു ചെയ്തു. ഹോങ്കോങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. ഏകദേശം 3.21 കോടി രൂപയാണ് ഇരുവരും ചേര്‍ന്ന് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ നിലയില്‍ കടത്താന്‍ ശ്രമിച്ചത്.

വിവേക് വിഹാര്‍ ഏരിയയില്‍ താമസിക്കുന്ന അമിത് മല്‍ഹോത്ര എന്നയാളുടെ ഏജന്റാണ് യുവതിയെന്ന് ഡിആര്‍ഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാന സര്‍വീസ് ജീവനക്കാരെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുകയാണ് മല്‍ഹോത്രയുടെ രീതി. സ്വര്‍ണ്ണക്കച്ചവടക്കാരില്‍ നിന്നും പണം വാങ്ങി അത് എയര്‍ഹോസ്റ്റസുമാരുടെ കൈവശം ആവശ്യമായ സ്ഥലങ്ങളിലേയ്ക്ക് കൊടുത്തു വിടുകയാണ് പതിവ്. ഈ പണം വിദേശത്തു നിന്നും സ്വര്‍ണ്ണം കടത്താനാണ് ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്ത്യയിലേയ്ക്ക് ആറുമാസം മുന്‍പ് നടത്തിയ മാത്രയിലാണ് ജീവനക്കാരുമായി മല്‍ഹോത്ര സുഹൃദ്ബദ്ധം സ്ഥാപിച്ചത്. അതേസമയം, കൂടുതല്‍ ജീവനക്കാര്‍ക്ക് ഈ കള്ളക്കടത്തുമായി ബന്ധമുണ്ടെന്നാണ് ഡി.ആര്‍.ഐയുടെ നിഗമനം.

Ads by Google
Tuesday 09 Jan 2018 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW