Tuesday, January 09, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.33 PM

1,500 സുരക്ഷാഭടന്മാര്‍, ടീയര്‍ ഗ്യാസും, വെള്ളംവീപ്പയും വേറെ ; യുവ ഹുങ്കാര്‍ റാലിയെ നേരിടാന്‍ ഡല്‍ഹിയില്‍ പോലീസിന്റെ യുദ്ധസന്നാഹം

uploads/news/2018/01/181988/delhi-police.jpg

ന്യൂഡല്‍ഹി: ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന 'യുവഹുങ്കാര്‍ റാലി' യെ നേരിടാന്‍ ഡല്‍ഹി പോലീസിന്റെ സൈനീക സന്നാഹം. ഡല്‍ഹി ജന്തര്‍മന്ദര്‍ ഇന്ന് രാവിലെ മുതല്‍ കനത്ത സുരക്ഷാ വലയത്തിന് കീഴിലായി. ദളിത് അവകാശങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്താനിരിക്കുന്ന റാലി ഏതു വിധത്തിലും തടയുക എന്നതാണ് ലക്ഷ്യം.

ഉച്ചയോടെയാണ് റാലി നടത്താനിരിക്കുന്നത്. റാലി തടയുന്നതിനായി പോലീസിലെയും അര്‍ദ്ധ സൈന്യ വിഭാഗത്തിലെയുമായി 1,500 പോലീസുകാരെ നഗരത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ടീയര്‍ഗ്യാസ്, വെള്ളം വീപ്പകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം റാലിയുമായി മുമ്പോട്ട് പോകുമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ അങ്ങിനെ സംഭവിച്ചാല്‍ ജിഗ്‌നേഷ് മേവാനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസും വ്യക്തമാക്കി.

ജനത്തിരക്കും സുരക്ഷാ നടപടികയും ചൂണ്ടിക്കാട്ടി റാലിക്കുള്ള അനുമതി ഡല്‍ഹിപോലീസ് നേരത്തേ തന്നെ നിഷേധിച്ചിരുന്നു. പൂനെയില്‍ അടുത്തിടെ നടന്ന ഭീമാ കോറിഗോയന്‍ പ്രതിഷേധത്തിന് തൊട്ടു പിന്നാലെയാണ് മേവാനി അടുത്ത റാലിക്ക് കളം കൂട്ടിയത്. ഇത് മഹാരാഷ്ട്രയില്‍ ഉടനീളം വന്‍ ചലനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. റാലിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുക എന്നായിരുന്നു കഴിഞ്ഞയാഴ്ച റാലി പ്രഖ്യാപിച്ചു മേവാനി വ്യക്തമാക്കിയത്.

എന്നാല്‍ റാലിക്ക് ആരും അനുമതി നല്‍കിയിട്ടില്ലെന്നും ജന്തര്‍മന്ദര്‍ ഒരു പ്രതിഷേധത്തിനും വേദിയാകരുതെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നിലവിലുണ്ട് അത് നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ അജയ് ചൗധരി പറഞ്ഞു. തന്റെ അനുയായികള്‍ക്ക് മുമ്പില്‍ തന്റെ ഇമേജ് താറുമാറാക്കാന്‍ വലിയ ശ്രമമാണ് നടക്കുന്നതെന്ന് മേവാനി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW