Thursday, October 18, 2018 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 11.52 AM

ഡല്‍ഹിയിലും മരവിപ്പിക്കല്‍, റാലി നടത്തണ്ടെന്ന് പോലീസ് ; ഭരണഘടനയുടെയും മനുസ്മൃതിയുടെയും കോപ്പികളുമായി മോഡിയുടെ ഓഫീസിലേക്ക് പോകാന്‍ ജിഗ്‌നേഷ് മേവാനി

uploads/news/2018/01/181985/jignesh mewani.jpg

ഡല്‍ഹി: ദളിതുകളുടെ പലതരം അവകാശം ഉയര്‍ത്തിയുള്ള യുവജനറാലിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതോടെ ഇന്ത്യന്‍ ഭരണഘടനയുടെയും മനുസ്മൃതിയുടേയും കോപ്പികളുമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് എംഎല്‍എയും ആസ്സാമിലെ കര്‍ഷകനേതാവ് അഖില്‍ ഗോഗോയിയും പങ്കെടുക്കുന്ന 'യുവാ ഹങ്കാര്‍ റാലി' ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് മേവാനിയുടെ ഭീഷണി. തിരക്ക് വര്‍ദ്ധിക്കുമെന്ന ന്യായീകരണം പറഞ്ഞാണ് റാലിക്ക് അനുമതി നിഷേധിച്ചത്.

മേവാനിയെയും കൂട്ടരേയും പാര്‍ലമെന്റ് സ്ട്രീറ്റില്‍ എത്തും മുമ്പ് തന്നെ തടയുമെന്നും റിപ്പബ്‌ളിക്ക് ദിനം മുന്നില്‍ കണ്ട് ഇവിടെ ഇപ്പോഴേ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു. പതിനായിരം പേരെയെങ്കിലും പ്രതീക്ഷിക്കുന്ന റാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ വലിയ തിരക്ക് സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് റാലി നിഷേധിച്ചിരിക്കുന്നത്. അതീവ സുരക്ഷാ സോണുകളിലേക്ക് പ്രതിഷേധക്കാര്‍ പ്രവേശിക്കുന്നതിനെ തടയാന്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിരിക്കുന്നതായി ഡല്‍ഹി പോലീസ് വക്താവ് പറഞ്ഞു. റാലിയുമായി മുമ്പോട്ടു പോയാല്‍ മേവാനിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതമാകുമെന്ന് ദീപേന്ദ്ര പഥക് വ്യക്തമാക്കി.

റാലി ക്യാന്‍സല്‍ ചെയ്തതായി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചുകൊണ്ട് തനിക്കെതിരേ നീക്കം നടക്കുന്നതായി കഴിഞ്ഞ ദിവസം മേവാനി ട്വീറ്റ് ചെയ്തിരുന്നു. തന്റെ അനുയായികള്‍ക്ക് മുമ്പില്‍ തന്റെ ഇമേജ് താറുമാറാക്കാന്‍ വലിയ ശ്രമമാണ് നടക്കുന്നതെന്ന് മേവാനി പറഞ്ഞു. വിദ്യാഭ്യാസ അവകാശം, തൊഴില്‍, ഉപജീവനം, ലിംഗനീതി എന്നിവ ഉയര്‍ത്തി ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് റാലി നിശ്ചയിച്ചിരുന്നത്.

ഡല്‍ഹിയിലെ സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഒരു വലിയ കൂട്ടം വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും അദ്ധ്യാപകരുടെയും പൊതു പ്രവര്‍ത്തകരുടെയും ഒരു വലിയ സംഘം മേവാനിക്കൊപ്പം റാലിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ ജില്ലയിലെ താക്കൂര്‍-ദളിത് കലാപത്തിലെ പ്രധാനപ്രതിയായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹിമാചലില്‍ നിന്നും 30 കാരനായ ആസാദ് അറസ്റ്റിലായിരുന്നു. യുവ ഹങ്കര്‍ റാലിയെ നേരിടാന്‍ ഡല്‍ഹിയില്‍ അനേകം കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

Ads by Google
Tuesday 09 Jan 2018 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW