ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേയ്ക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിര്‍മ്മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. ചൈന പിന്മാറിയതോടെ ഇവരില്‍ നിന്നും പിടിച്ചെടുത്ത നിര്‍മ്മാണ സാമഗ്രഹികളും യന്ത്രങ്ങളും ഇന്ത്യന്‍ സൈന്യം തിരിച്ചു നല്കി.
രണ്ടാഴ്ച മുന്‍പാണ് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനീകരും റോഡ് നിര്‍മ്മാണ തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം ഒരു കിലോമീറ്ററോളം കടന്നു കയറിയത്. ഷിയാദ് നദീ തീരം വരെ സംഘം എത്തിയതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ അതിര്‍ത്തി ലംഘനം മനസ്സിലാക്കിയ ഇന്ത്യന്‍ സൈന്യം ഉടന്‍ തന്നെ പ്രതിരോധിക്കുകയായിരുന്നു.
അതിര്‍ത്തി സേനാംഗങ്ങളുടെ യോഗത്തിലാണ് ചൈന പിന്മാറ്റ സന്നദ്ധത അറിയിച്ചത്. പ്രശ്നം അറിയിച്ചതായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു. ഇന്ത്യന്‍ സേന പിടിച്ചെടുത്ത ബുള്‍ഡോസറുകളും ടാങ്കഖര് ലോറിയും വിട്ടുകൊടുക്കണമെന്ന ആവശ്യം മാത്രമാണ് ചൈന ഉന്നയിച്ചത്.