Tuesday, January 09, 2018 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 11.25 AM

നിര്‍ത്തിയിട്ട കാര്‍ ഡ്രൈവറില്ലാതെ സ്വയം പാഞ്ഞ് കടയില്‍ ഇടിച്ചു കയറി; അമ്പരന്ന് നാട്ടുകാര്‍

uploads/news/2018/01/181983/car.jpg

ഫറോക്ക്: ചെറുവണ്ണൂരില്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ 100 മീറ്ററോളം തനിയെ ഉരുണ്ടു നീങ്ങി റോഡിന് മറുവശത്തെ കടയിലേയ്ക്ക് ഇടിച്ചു കയറി. രാത്രി എട്ടോടെ ഉണ്ടായ അപകടത്തില്‍ ആളപായമില്ല. സദാസമയവും വാഹനത്തിരക്കുള്ള കവലയിലൂടെ ദേശീയ പാതയ്ക്ക് കുറുകേ ആളില്ലാത്ത കാര്‍ പാഞ്ഞെത്തിയത് ജനങ്ങളെ അമ്പരപ്പിച്ചു. വട്ടക്കിണര്‍ വൈഎംആര്‍സി സ്വദേശി സഫ്ത്തര്‍ ഹാഷ്മിയുടെ കാറാണ് ഹാന്‍ഡ് ബ്രേക്ക് തകരാറായി മുന്‍പോട്ട് നീങ്ങിയത്. ബന്ധുവീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ചെറുവണ്ണൂര്‍ ജങ്ഷന് സമീപം റോഡരികില്‍ കാര്‍ നിര്‍ത്തി ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു ഉടമ.

നിര്‍ത്തുമ്പോള്‍ ഹാന്‍ഡ് ബ്രേക്കും ഉപയോഗിച്ചിരുന്നു. അങ്ങാടിയില്‍ ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച ട്രാഫിക് കുറ്റികള്‍ തകര്‍ത്താണ് കാര്‍ നീങ്ങിയത്. പാതയോരത്തെ കടല വില്‍പ്പന തട്ടില്‍ ഇടിച്ച ശേഷം ബേപ്പൂര്‍ റോഡിലെ ഡയമണ്ട് ഫ്രൂട്ട് സ്‌റ്റോറില്‍ ഇടിച്ചാണ് നിന്നത്. സ്‌റ്റോറിലെ പഴങ്ങളും തട്ടും കേടായി. ആളില്ലാതെ കാര്‍ സ്വയം നീങ്ങി കടയില്‍ കയറിയത് നാട്ടുകാരെ അമ്പരപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW