Monday, April 16, 2018 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 11.03 AM

സിപിഎമ്മിന് മാടമ്പി മനോഭാവം വെക്കാന്‍ സിപിഐ കുടിയാന്മാരല്ല ; ഇടതു മുന്നണിയില്‍ നിന്നും ഒഴിവാക്കണമെന്ന് പറയുന്നത് ശുദ്ധ വിവരക്കേട്‌

uploads/news/2018/01/181981/cpi.jpg

ഇടുക്കി: സിപിഎം-സിപിഐ ബന്ധം ജന്മി-കുടിയാന്മാരുടേതല്ലെന്നും സിപിഎമ്മിന് മാടമ്പി മനോഭാവമെന്നും ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. സി.പി.ഐയെ മുന്നണിയിൽ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണെന്നും പറഞ്ഞു. സി.പി.ഐയെ ഇടതുമുന്നണിയില്‍ നിന്നൊഴിവാക്കണമെന്നും സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചതിനായിരുന്നു മറുപടി.

സിപിഐ ആരുടേയും കുടിയാൻമാരല്ല. ഇരു പാർട്ടികളും തമ്മിൽ അത്തരം ബന്ധങ്ങളുമില്ല. കുറിഞ്ഞി വിഷയത്തിൽ റവന്യൂ മന്ത്രി അടക്കുള്ളവർ യഥാർത്ഥ കാര്യങ്ങൾ വിശദീകരിച്ചതിനാല്‍ കൈയേറ്റക്കാരെ ചിറകിനടിയിൽ ഒളിപ്പിച്ചുകൊണ്ടുള്ള സി.പി.എമ്മിന്റ കള്ളക്കളി പൊളിഞ്ഞു. എസ്.രാജേന്ദ്രൻ അടക്കമുള്ള സി.പി.എം നേതാക്കളാണ് ഇത്തരക്കാര്‍. ഇത്തരം പണി തങ്ങൾക്കില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു. പട്ടയം റദ്ദാക്കിയതു സി.പി.ഐ അല്ല. ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മന്ത്രി എം.എം മണിയുടേത് ആയിരിക്കുമെന്നും പറഞ്ഞു.

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ജില്ലയിലെ ഭൂമിപ്രശ്‌നങ്ങള്‍ വഷളാക്കുന്നതു സി.പി.ഐ. ജില്ലാ നേതൃത്വമാണെന്നും ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. സി.പി.എമ്മും സര്‍ക്കാരും ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോഴാണ് പട്ടയ വിഷയത്തിലും െകെയേറ്റ വിഷയത്തിലുമടക്കം വ്യത്യസ്ത നിലപാട് സ്വീകരിച്ച് സി.പി.ഐ. പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുന്നണി യോഗത്തില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് സി.പി.ഐ. നേതാക്കള്‍ക്ക്.

ഇവരെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.ഐ. സംസ്ഥാന നേതൃത്വം തയാറാകണം. കൊട്ടാക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനു പിന്നില്‍ സി.പി.ഐയുടെ പങ്ക് സംശയകരമാണ്. ജില്ലയില്‍ സി.പി.എം അടവു നയമാണ് സ്വീകരിക്കുന്നത്. ഇതു പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ച തന്ത്രപരമായ നിലപാട് മൂലം സര്‍ക്കാരിനെതിരായ വലിയ ജനരോഷത്തിനു തടയിടാന്‍ കഴിഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷം പ്രതിനിധികളും സി.പി.ഐയുടെ നിലപാടിനെ വിമര്‍ശിച്ചു.

മന്ത്രി എം.എം മണിയുടെ വിഷയത്തില്‍ പ്രതിനിധികള്‍ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ മന്ത്രി മണിയെ െകെയേറ്റക്കാരുടെ മിശിഹ എന്നു വിളിച്ച സംഭവത്തിലും മൂന്നാറില്‍ പെണ്‍കള്‍ ഒരുെമെ പ്രവര്‍ത്തര്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ സമരത്തിലും പാര്‍ട്ടി ജില്ലാ നേതൃത്വം പ്രതിരോധിക്കാന്‍ രംഗത്തുവന്നില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.പി.ഐയെ കടന്നാക്രമിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിനുള്ള വഴി സുഗമമാക്കണമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

Ads by Google
Tuesday 09 Jan 2018 11.03 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW