Tuesday, July 16, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 10.00 AM

13 ാം വയസ്സില്‍ മകളായി വന്നു കയറി, മദനന്‍ തന്നെ ഖദീജയ്ക്ക് അക്ബറിന്റെ കരം പിടിച്ചു നല്‍കി ; മതങ്ങള്‍ക്കപ്പുറത്തുള്ള മനുഷ്യസ്‌നേഹത്തിന്റെ ഒരു അസാധാരണ കഥ

uploads/news/2018/01/181974/wedding-islam.jpg

കൊടുങ്ങല്ലൂര്‍: അക്ബറിന്റെ മണവാട്ടിയായി ഖദീജ പന്തലിലെത്തുമ്പോള്‍ പിതൃവാത്സ്യല്യത്തിന്റെ പൂര്‍ണ്ണതയില്‍ മദനന്‍ ചേട്ടന്‍ കൈപിടിച്ചു. ഒപ്പം മാതാവായി തങ്കമണിയും. മതങ്ങള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്ന ചില അസാധാരണ മനുഷ്യബന്ധങ്ങളുടെ തീവ്രതയ്ക്ക് സാക്ഷിയായത് അനേകരായിരുന്നു. ജന്മം കൊണ്ടുള്ള ഖദീജയുടെ അന്യതയെ കര്‍മ്മം കൊണ്ടു മറികടന്നപ്പോള്‍ മഹത്തരമായ മനുഷ്യസ്‌നേഹത്തിന്റെ ആത്മബന്ധം പൂത്തുലഞ്ഞ ഈ വിവാഹം നടന്നത് ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ മഹല്ല മദ്രസ ഹാളിലായിരുന്നു.

പതിമൂന്നാം വയസ്സില്‍ മകളായി വന്നു കയറിയ ഖദീജയ്ക്ക് തുണ കണ്ടെത്തിയതും വിവാഹചെലവുകള്‍ വഹിച്ചതും ഉള്‍പ്പെടെ എല്ലാം ചെയ്തത് മദനനായിരുന്നു. മതവിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചും അതിന്റെ ആത്മീയ അന്തസ്സത്തയില്‍ കൈകടത്താതെയും ഖദീജയായി തന്നെയാണ് മദനന്‍ മകളെ വളര്‍ത്തിയതും. നോമ്പു നാളുകളില്‍ മകള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ നല്‍കിയും വീട്ടില്‍ നമസ്‌ക്കാരത്തിന് പ്രത്യേക സൗകരങ്ങള്‍ ഒരുക്കിയും മകളുടെ വിശ്വാസത്തില്‍ ഇടപെടാതെ അതിനെ ഉള്‍ക്കൊണ്ടു തന്നെയാണ് മദനന്‍ വരനെ കണ്ടെത്തിയതും വിവാഹം നടത്തിയതും.

അനുയോജ്യനായ വരനെ തെരഞ്ഞുള്ള അന്വേഷണം ചെന്നെത്തിയത് ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ മഹല്ല് പള്ളിപ്പാടത്ത അബുവിന്റെ മകന്‍ അക്ബറിലായിരുന്നു. തുടര്‍ന്ന് പുതിയകാവ് ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ വഹബി കാര്‍മ്മികനായി. പ്രസിഡന്റ് സെയ്ത് മുഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളായി. ഖദീജയുടെയും മദനന്റെയും ബന്ധുക്കളും വിവാഹത്തിനെത്തി. മകളുടെ വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കായി ഒരുങ്ങുകയാണ് മദനനും ഭാര്യയും.

മദനന്റെ മക്കളായ മുകേഷും മുകിലും ഗള്‍ഫിലാണ്. സലാലയില്‍ പ്രൊഫസറാണ് മുകേഷ്. മുകില്‍ ദുബായില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രവാസം വിട്ട് നാടിന്റെ പച്ചപ്പ് തേടിയെത്തിയ മദനന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്ന ഖദീജയുടെ വിവരം നല്‍കിയത് ഗള്‍ഫിലെ പാലക്കാട്ടുകാരനായ സുഹൃത്താണ്. പെണ്‍മക്കളില്ലാത്ത മദനനും ഭാര്യ തങ്കമണിക്കും കൗമാര കാലത്തില്‍ തന്നെ ഖദീജ മകളായി മാറി. വെറും വളര്‍ത്തച്ഛനായിരുന്നില്ല ഖദീജയ്ക്ക് മദനന്‍. മതങ്ങളുടെ വേലിക്കെട്ടുകള്‍ തീര്‍ക്കാതെ വളര്‍ത്തുമകളെ അവളായി തന്നെ ജീവിക്കാന്‍ വിട്ടു. വിശ്വാസങ്ങളില്‍ അതിക്രമിച്ച് കയറാതെ അതിന്റെ അസ്ഥിത്വത്തില്‍ തന്നെ നില നിന്ന് വളരാന്‍ ആവശ്യമായതെല്ലാം ചെയ്തു.

നോമ്പുകാലത്ത് അവള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ നല്‍കി. പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ പ്രത്യേക സൗകരം നല്‍കി. ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ അവളുടെ വിശ്വാസത്തെ ഹനിക്കാത്ത വിധമുള്ള ബന്ധം നല്‍കുകയും ചെയ്തു. മനുഷ്യസ്‌നേഹങ്ങള്‍ക്ക് മുകളില്‍ മതങ്ങള്‍ വിശ്വാസങ്ങള്‍ കൊണ്ട് ബലപ്പെട്ട അതിരുകള്‍ തീര്‍ക്കുന്ന കാലത്താണ് മദനന്‍ മറ്റൊരു വിശ്വാസിയായ പെണ്‍കുട്ടിയെ മകളാക്കി വളര്‍ത്തി കടമകള്‍ ചെയ്യുന്ന ഉദാത്ത മാതൃകകള്‍ സൃഷ്ടിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW