Wednesday, January 23, 2019 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 09.18 AM

എടാ നല്ല പടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയെന്ന് മമ്മൂക്ക പറഞ്ഞു; ആ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ജയസൂര്യ

uploads/news/2018/01/181971/aadu.jpg

പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കി അത് ബ്ലോക്ബസ്റ്റര്‍ ആക്കി മാറ്റുന്നതല്ലേ റിയല്‍ ഹീറോയിസം, മലയാളക്കരയൊന്നാകെ ഇപ്പോള്‍ ഷാജി പാപ്പന്റെയും ടീമിന്റെയും കട്ട ഹീറോയിസത്തിന് പിന്നാലെയാണ്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം ഉണ്ടാക്കിയ തരംഗം വേറെ ലെവലായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സൂപ്പര്‍ സ്റ്റാറുകളായതോടെ രണ്ടാം ഭാഗം ഇറക്കാനുള്ള ധൈര്യം സംവിധായകന്‍ മിഥുനും, നിര്‍മ്മാതാവ് വിജയ് ബാബുവിനും ഷാജി പാപ്പനും ഉണ്ടായി. ആ ധൈര്യം വെറുതെയായതുമില്ല.

ഇതിനിടെ ഒരു അഭിമുഖത്തില്‍ ആടിന്റെ വിശേഷങ്ങള്‍ ജയസൂര്യ പങ്കുവെച്ചു. ആളുകള്‍ ടെന്‍ഷന്‍ വരുമ്പോള്‍ ഇരുന്ന് കാണുന്ന സിനിമയാണ് ആട്. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങള്‍ അതിലുണ്ട്. ഒന്നാം ഭാഗം കുളമായത് കൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തത്. ഈ കാലഘട്ടത്തിനു വേണ്ടി പറ്റുന്ന തമാശകള്‍ ആട് 2ല്‍ ഉണ്ട്. ചളിയേതെന്ന് തിരിച്ചറിയാന്‍ പറ്റുന്ന തമാശകളും ഇതിലുണ്ട്.

ലോകസിനിമയില്‍ ആദ്യമായിട്ടായിരിക്കും ജനങ്ങള്‍ ആവശ്യപ്പെട്ടിട്ട് സെക്കന്റ് പാര്‍ട്ടിറക്കിയത്. ഷാജിപാപ്പന്‍ ട്രെന്‍ഡായിമാറിയത്. മണ്ടത്തരവും മാസും ഒന്നിപ്പിച്ചുപോവാന്‍ എങ്ങനെയൊക്കെയോ കഴിഞ്ഞു എന്നതുകൊണ്ടാണ്. രണ്ടും കൂടി ക്ലബ്ബ് ചെയ്ത പോവാന്‍ കുറച്ചു പ്രയാസമാണ്. സിനിമയുടെ വിജയവും പരാജയവും എന്നെ വേദനിപ്പിക്കാറില്ല. സിനിമ പരാജയപ്പെടാന്‍ കാരണം എന്താണെന്ന് ഞാന്‍ പരിശോധിക്കാറുണ്ട്.ജയസൂര്യ വ്യക്തമാക്കി.

uploads/news/2018/01/181971/aadu-1.jpg

നല്ലപടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി എന്നാണ് ലുക്കാചുപ്പിയെക്കുറിച്ച് മമ്മൂക്ക എന്നോട് പറഞ്ഞത്. സിനിമ അങ്ങനെയാണ്. ചിലപ്പോള്‍ അതിന്റെ പേരില്‍ പരാജയപ്പെടും. സിനിമയുടെ വിജയ പരാജയങ്ങളില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു

Ads by Google
Tuesday 09 Jan 2018 09.18 AM
Ads by Google
Loading...
LATEST NEWS
TRENDING NOW