Sunday, April 08, 2018 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 09.01 AM

ഇടിച്ച ബൈക്കില്‍ വസ്ത്രം കുടുങ്ങി നൂറുമീറ്ററോളം നിരങ്ങി നീങ്ങി, ഡിവൈഡറില്‍ തട്ടി തലയോട്ടി പൊട്ടിത്തകര്‍ന്നു: 19 കാരിക്കു സംഭവിച്ചത്

uploads/news/2018/01/181970/womenn.jpg

മുംബൈ: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അമിതവേഗത്തില്‍ പാഞ്ഞുവന്ന ബൈക്ക് ഇടിച്ചു 19 കാരിക്കു ദാരുണാന്ത്യം. കെ ബി പി ഹിന്ദുജ കോളേജ് വിദ്യാര്‍ത്ഥി ഗിരിജ അമ്പാലയാണു മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെ വോര്‍ളി അഴിമുഖത്തിനു സമീപമായിരുന്നു അപകടം. ഇടിച്ച ബൈക്കില്‍ വസ്ത്രം കുടുങ്ങി 100 മീറ്ററോളം ഗിരിജയെ വലിച്ചു കൊണ്ടു പോയിരുന്നു. ഇതേ തുടര്‍ന്നു ഡിവൈഡറില്‍ തട്ടി തലയോട്ടി പൊട്ടി തകരുകയായിരുന്നു.

ഗിരിജക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ബൈക്കില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബാക്കി രണ്ടു പേര്‍ ഒളിവിലാണ്. ഗിരിജയുടെ അവയവങ്ങള്‍ ദാനം ചെയ്യണം എന്നു ബന്ധുക്കള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും രക്തം വാര്‍ന്നു പോയതിനാല്‍ ഇതിനു സാധിച്ചില്ല. തന്റെ മകളെ കൊലപ്പെടുത്തിയവര്‍ക്ക് പരമാവതി ശിക്ഷ നല്‍കണം എന്നു ഗിരിജയുടെ പിതാവ് പറഞ്ഞു. ഒളിവില്‍ പോയവര്‍ക്കു വേണ്ടി പോലീസില്‍ തിരച്ചില്‍ നടത്തുകയാണ്.

Ads by Google
Tuesday 09 Jan 2018 09.01 AM
YOU MAY BE INTERESTED
TRENDING NOW