Tuesday, October 16, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 07.57 AM

ലൈംഗികതാല്‍പര്യത്തിന് വഴങ്ങാത്തതിനു നഗരത്തില്‍ ഭിന്നലിംഗക്കാരിക്ക് മര്‍ദ്ദനം ; രഹസ്യഭാഗം തുറന്നു കാണിക്കാന്‍ ആവശ്യപ്പെട്ട് വസ്ത്രാക്ഷേപം

uploads/news/2018/01/181965/trans.jpg

മലപ്പുറം: ലൈംഗികതാല്‍പര്യത്തിന് വഴങ്ങാത്തതിനു കോട്ടയ്ക്കല്‍ നഗരമധ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ ക്രൂരമായി മര്‍ദിച്ച് വസ്ത്രാക്ഷേപംനടത്തി. ഒതുക്കുങ്ങല്‍ സ്വദേശിയുമായ ഷഹല്‍ എന്ന ലയ(26)യാണ് കോട്ടയ്ക്കല്‍ ആര്യെവെദ്യശാല ചാരിറ്റബിള്‍ ആശുപത്രിയുടെ മുന്നില്‍ വച്ച് ഞായറാഴ്ച രാത്രി 8.15ന് ആക്രമണത്തിനിരയായത്.

ലയയുടെ നാട്ടുകാരനായ കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി ഉമ്മച്ചി ശിഹാബ്(30) ആണു ആക്രമണത്തിനു പിന്നിലെന്നാണു പരാതി. പ്രതിക്കായി കോട്ടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദനം, അസഭ്യം പറയല്‍, ബലപ്രയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലയയെയും ട്രാന്‍സ്‌ജെന്‍ഡറായ സുഹൃത്ത് റിച്ചുവിനേയും ഫോണ്‍ വഴിയും മറ്റും ശിഹാബ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും െലെംഗികതാല്‍പര്യത്തിന് വഴങ്ങണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയുണ്ട്.

കഴിഞ്ഞദിവസം രാത്രി കോട്ടയ്ക്കലില്‍ ഭക്ഷണം കഴിക്കാനെത്തിയ ലയയെ െബെക്കില്‍ പിന്തുടര്‍ന്ന ശിഹാബ് െലെംഗിക താല്‍പര്യം പ്രകടിപ്പിച്ചു. എതിര്‍ത്തതോടെ മുഖത്തടിച്ചു. ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ഇതു തെളിയിക്കാന്‍ ജനക്കൂട്ടത്തിന് മുന്നില്‍ രഹസ്യഭാഗം കാണിക്കണമെന്ന് ആവശ്യപ്പെട്ടതായും സാരി കീറിപ്പറിച്ചതായും ലയ പറയുന്നു. കീറിയ വസ്ത്രവുമായി കോട്ടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാരാണ് വസ്ത്രം വാങ്ങി നല്‍കി മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് ഒതുക്കുങ്ങലില്‍ സഹോദരനൊപ്പമായിരുന്നു ലയയുടെ താമസം. ട്രാന്‍സ്‌ജെന്‍ഡറായി ജീവിക്കുന്നതിനെ എതിര്‍ത്ത് സഹോദരന്‍ മര്‍ദ്ദിച്ചതോടെ ലയ പോലീസില്‍ പരാതി നല്‍കി. ഇതോടെ ഒരുമാസമായി വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കാറില്ലെന്നും സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ജീവിക്കുന്നതെന്നും ലയ പറഞ്ഞു. നേരത്തെ പട്ടാമ്പിയിലെ തുണിക്കടയില്‍ സെയില്‍സില്‍ ജോലി ചെയ്തിരുന്ന ലയ സഹജീവനക്കാരുടെ പരിഹാസങ്ങളെ തുടര്‍ന്ന് ജോലിയുപേക്ഷിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW