Tuesday, September 18, 2018 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.16 AM

തിയറ്ററില്‍ ദേശീയഗാനം: തല്‍ക്കാലം വേണ്ടെന്ന്‌ കേന്ദ്രം

uploads/news/2018/01/181859/2.jpg

ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നത്‌ സംബന്ധിച്ചുള്ള സുപ്രീം കോടതി ഉത്തരവ്‌ ഉടന്‍ നടപ്പാക്കേണ്ടെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നത്‌ സംബന്ധിച്ച്‌ മുമ്പ്‌ െൈകക്കൊണ്ട നിലപാടിന്‌ വിരുദ്ധമാണ്‌ ഇപ്പോള്‍ നല്‍കിയ സത്യവാങ്‌മൂലത്തിലുള്ളത്‌.
മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചാല്‍ വിജ്‌ഞാപനം ഉടന്‍ ഇറക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ ഉറപ്പു നല്‍കി. ഇതു സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല ആഭ്യന്തരസമിതി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.
വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ ആറുമാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2016 നവംബര്‍ 30-ലെ സുപ്രീംകോടതി ഉത്തരവിന്‌ മുമ്പുള്ള സ്‌ഥിതി പുനഃസ്‌ഥാപിക്കണം എന്നാണ്‌ അഞ്ചുപേജുള്ള സത്യവാങ്‌മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

Ads by Google
Tuesday 09 Jan 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW