Monday, June 18, 2018 Last Updated 50 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.16 AM

പാതയോരത്തെ കള്ളുഷാപ്പ്‌: കേരളം സത്യവാങ്‌മൂലം സമര്‍പ്പിക്കണം

uploads/news/2018/01/181858/12.jpg

ന്യൂഡല്‍ഹി: പാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റിസ്‌ഥാപിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട്‌ വ്യക്‌തമാക്കി കേരളം സത്യവാങ്‌മൂലം നല്‍കണമെന്നു കോടതി. മാറ്റി സ്‌ഥാപിക്കുന്നതില്‍നിന്നു ഷാപ്പുകള്‍ക്ക്‌ ഇളവ്‌ വേണമെന്ന ഹര്‍ജിയിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ നടപടി. ദേശീയ, സംസ്‌ഥാന പാതയോരത്തെ മദ്യ വില്‍പ്പന തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍നിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കേരള അബ്‌കാരി നിയമത്തിലെ ചട്ടം 3(13) പ്രകാരം നാടന്‍ മദ്യത്തിന്റെ പരിധിയില്‍ വരാത്ത മദ്യത്തെ മാത്രമേ വിദേശ മദ്യമായി കണക്കാക്കാനാവു. നിയമത്തിലെ 3(12) പ്രകാരം കള്ള്‌ നാടന്‍ മദ്യത്തിന്റെ പട്ടികയിലാണെന്നും കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കള്ളിനോ മദ്യത്തിനോ നിരോധനമല്ല നിയന്ത്രണമാണ്‌ കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു കോടതി വ്യക്‌തമാക്കി. നിയന്ത്രണം തൊഴിലാളികളുടെ ഉപജീവനത്തെ എങ്ങിനെ ബാധിക്കും, കേരളത്തില്‍ പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക്‌ എന്തു സംഭവിച്ചു തുടങ്ങിയ കാര്യങ്ങളും വ്യക്‌തമാക്കി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കണം. ദേശീയ, സംസ്‌ഥാന പാതയോരങ്ങളില്‍ നിന്ന്‌ 500 മീറ്ററില്‍ കുറഞ്ഞ ദൂരത്തില്‍ സ്‌ഥിതിചെയ്യുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടണമെന്ന ഉത്തരവ്‌ നടപ്പാക്കാന്‍ എന്തൊക്കെ ചെയ്‌തുവെന്നും വ്യക്‌തമാക്കണം.

Ads by Google
Tuesday 09 Jan 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW