Tuesday, January 09, 2018 Last Updated 22 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.16 AM

ലാലുവിനു ജയിലില്‍ പശുവിനെ വളര്‍ത്താമെന്ന്‌ കോടതി

uploads/news/2018/01/181856/10.jpg

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും കാലത്തീറ്റ കുംഭകോണക്കേസിലെ മുഖ്യപ്രതിയുമായ ലാലു പ്രസാദ്‌ യാദവിനു തുറന്ന ജയിലില്‍ പശുവിനെ വളര്‍ത്തിക്കൂടേയെന്നും കാലത്തീറ്റക്കാര്യത്തില്‍ നല്ല അറിവല്ലേയെന്നും കോടതി. കഴിഞ്ഞയാഴ്‌ച പ്രതികള്‍ ശിക്ഷാ ഇളവിന്‌ അപേക്ഷിച്ചപ്പോഴായിരുന്നു കോടതിയുടെ തമാശകലര്‍ന്ന മറുചോദ്യം.
അറുപത്തിയൊമ്പതുകാരനായ ലാലുവിന്റെ അനാരോഗ്യസ്‌ഥിതി കണക്കിലെടുത്ത്‌ മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷയില്‍ ഇളവു വരുത്തണമെന്നായിരുന്നു അഭിഭാഷകന്റെ അപേക്ഷ. ഝാര്‍ഖണ്ഡിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ മതിയായ ചികില്‍സാ സൗകര്യങ്ങളില്ല, ആര്‍.ജെ.ഡി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലുവിനു വൃക്കരോഗമുണ്ട്‌, ഹൃദയശസ്‌ത്രക്രിയ നടത്തിയതാണ്‌, കടുത്ത പ്രമേഹമുണ്ട്‌ എന്നിങ്ങനെ നിരവധി വാദങ്ങള്‍ അഭിഭാഷകനായ ചിത്തരഞ്‌ജന്‍ സിന്‍ഹ ഉയര്‍ത്തി.
ശിക്ഷ ആറു മാസമായി ഇളവുചെയ്യണമെന്ന്‌ മറ്റൊരു പ്രതിയും വാദിച്ചു. ഈ സാഹചര്യത്തിലാണു തുറന്ന ജയിലില്‍ ലാലുവിനെ ഇട്ടാല്‍ പ്രശ്‌നങ്ങള്‍ തീരില്ലേയെന്ന സി.ബി.ഐ. കോടതി ജഡ്‌ജി ശിവ്‌പാല്‍ സിങ്ങിന്റെ മറുചോദ്യം.ശിക്ഷ വിധിക്കപ്പെട്ട പ്രതികളെല്ലാം കാലികളെ പോറ്റാനും അവയ്‌ക്കു തീറ്റയും മരുന്നുമൊക്കെ കൊടുക്കാനും വിദഗ്‌ധരല്ലേ എന്നായി കോടതി. പ്രതികളില്‍ ചിലര്‍ മൃഗഡോക്‌ടര്‍മാരാണ്‌. ഈ സാഹചര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിനു ഹസാരിബാഗിലെ തുറന്നജയിലില്‍ ഇവരെ പാര്‍പ്പിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍, കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ ലാലു അടക്കമുള്ള പ്രതികളെ റാഞ്ചിയില്‍ ഹാജരാക്കേണ്ടതുള്ളതിനാല്‍ ഝാര്‍ഖണ്ട്‌ സര്‍ക്കാര്‍ ജയില്‍മാറ്റം അനുവദിച്ചേക്കില്ല.
ലാലുവിനു ജയിലില്‍ ഉദ്യാനപാലനമാണു നല്‍കിയിരിക്കുന്നതെന്നു റിപ്പോര്‍ട്ടുണ്ട്‌. പ്രതിദിനം 93 രൂപയാണു പ്രതിഫലം. ജാമ്യത്തിനായി അദ്ദേഹം ഈ ആഴ്‌ച തന്നെ ഝാര്‍ഖണ്ഡ്‌ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രഭാത്‌ കുമാര്‍ അറിയിച്ചു.

Ads by Google
Tuesday 09 Jan 2018 12.16 AM
YOU MAY BE INTERESTED
TRENDING NOW