Monday, October 15, 2018 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.16 AM

പദ്‌മാവത്‌ 25ന്‌; രാജസ്‌ഥാനില്‍ പറ്റില്ലെന്ന്‌ മുഖ്യമന്ത്രി

uploads/news/2018/01/181855/1.jpg

മുംബൈ: പദ്‌മാവത്‌ എന്നുപേരുമാറ്റിയ സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ വിവാദ ഹിന്ദി സിനിമ പദ്‌മാവതി 25നു റിലീസ്‌ ചെയ്യും.
അതേസമയം, "പദ്‌മാവത്‌" രാജസ്‌ഥാനില്‍ റിലീസ്‌ ചെയ്യാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചു. റാണി പദ്‌മാവതിയുടെ രക്‌തസാക്ഷിത്വത്തെ ആദവരോടെ കാണണമെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു.
പേരു മാറ്റുന്നടക്കമുള്ള നിര്‍ദേശങ്ങള്‍ വരുത്താനാവശ്യപ്പെട്ട്‌ സെന്‍സര്‍ ബോര്‍ഡ്‌ സിനിമയ്‌ക്കു പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഡിസംബര്‍ ഒന്നിനാണ്‌ സിനിമ റിലീസ്‌ ചെയ്യാന്‍ നിശ്‌ചയിച്ചിരുന്നത്‌.
എന്നാല്‍ പുതിയ റിലീസ്‌ തിയതിയെപ്പറ്റി സംവിധായകന്‍ സഞ്‌ജയ്‌ ലീലാ ബന്‍സാലിയോ, നിര്‍മാതാക്കളായ വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സോ പ്രതികരിച്ചിട്ടില്ല.
റിലീസ്‌ 25ന്‌ തന്നെ ഉണ്ടാകുമെന്നാണ്‌ വിയാകോം അധികൃതര്‍ നല്‍കുന്ന സൂചന.

Ads by Google
Tuesday 09 Jan 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW