Tuesday, January 09, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.12 AM

സി.പി.എം. ഇടുക്കി സമ്മേളനത്തില്‍ പ്രതിനിധികള്‍ 'കാനം സൂപ്പര്‍ മുഖ്യമന്ത്രി; സി.പി.ഐയെ പുറത്താക്കണം'

uploads/news/2018/01/181842/4.jpg

ഇടുക്കി: സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും സി.പി.ഐയെ ഇടതുമുന്നണിയില്‍നിന്നൊഴിവാക്കണമെന്നും സി.പി.എം. ഇടുക്കി ജില്ലാസമ്മേളന പ്രതിനിധികള്‍. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.പി.ഐയെ കടന്നാക്രമിക്കുന്നത്‌. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിനുള്ള വഴി സുഗമമാക്കണമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.
ജില്ലയിലെ ഭൂമിപ്രശ്‌നങ്ങള്‍ വഷളാക്കുന്നതു സി.പി.ഐ. ജില്ലാ നേതൃത്വമാണെന്നാണ്‌ റിപ്പോര്‍ട്ടിലെ പ്രധാന കുറ്റപ്പെടുത്തല്‍. സി.പി.എമ്മും സര്‍ക്കാരും ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ശ്രമിക്കുമ്പോഴാണ്‌ പട്ടയ വിഷയത്തിലും കൈയേറ്റ വിഷയത്തിലുമടക്കം വ്യത്യസ്‌ത നിലപാട്‌ സ്വീകരിച്ച്‌ സി.പി.ഐ. പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌. മുന്നണി യോഗത്തില്‍ ഒരു നിലപാടും പുറത്ത്‌ മറ്റൊരു നിലപാടുമാണ്‌ സി.പി.ഐ. നേതാക്കള്‍ക്ക്‌. ഇവരെ നിലയ്‌ക്കു നിര്‍ത്താന്‍ സി.പി.ഐ. സംസ്‌ഥാന നേതൃത്വം തയാറാകണം. കൊട്ടാക്കമ്പൂരില്‍ ജോയ്‌സ്‌ ജോര്‍ജ്‌ എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനു പിന്നില്‍ സി.പി.ഐയുടെ പങ്ക്‌ സംശയകരമാണ്‌. ജില്ലയില്‍ സി.പി.എം അടവു നയമാണ്‌ സ്വീകരിക്കുന്നത്‌. ഇതു പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ച തന്ത്രപരമായ നിലപാട്‌ മൂലം സര്‍ക്കാരിനെതിരായ വലിയ ജനരോഷത്തിനു തടയിടാന്‍ കഴിഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷം പ്രതിനിധികളും സി.പി.ഐയുടെ നിലപാടിനെ വിമര്‍ശിച്ചു.
മന്ത്രി എം.എം മണിയുടെ വിഷയത്തില്‍ പ്രതിനിധികള്‍ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ മന്ത്രി മണിയെ കൈയേറ്റക്കാരുടെ മിശിഹ എന്നു വിളിച്ച സംഭവത്തിലും മൂന്നാറില്‍ പെണ്‍കള്‍ ഒരുമൈ പ്രവര്‍ത്തര്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ സമരത്തിലും പാര്‍ട്ടി ജില്ലാ നേതൃത്വം പ്രതിരോധിക്കാന്‍ രംഗത്തുവന്നില്ലെന്ന്‌ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

Ads by Google
Tuesday 09 Jan 2018 12.12 AM
YOU MAY BE INTERESTED
TRENDING NOW