Wednesday, August 22, 2018 Last Updated 21 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.12 AM

ഒഴിഞ്ഞപറമ്പിലെ വീപ്പയ്‌ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട്‌ സ്‌ത്രീയുടെ അസ്‌ഥികൂടം

uploads/news/2018/01/181840/2.jpg

മരട്‌(കൊച്ചി): പ്ലാസ്‌റ്റിക്‌ വീപ്പയില്‍ കുത്തിനിറച്ച കോണ്‍ക്രീറ്റിനുള്ളില്‍ സ്‌ത്രീയുടേതെന്നു കരുതുന്ന അസ്‌ഥികൂടം കണ്ടെത്തി. എറണാകുളം ജില്ലയിലെ കുമ്പളത്തെ ശാന്തിവനം ശ്‌മശാനത്തിനു സമീപം കായലോരത്ത്‌ സ്വകാര്യകമ്പനിയുടെ ഒഴിഞ്ഞ പറമ്പിലാണ്‌ അസ്‌ഥികൂടം കണ്ടെത്തിയത്‌. ഒരുവര്‍ഷമായി ഇവിടെക്കിടന്ന വീപ്പയില്‍ കണ്ടെത്തിയ അസ്‌ഥികൂടത്തിനും അത്രത്തോളം പഴക്കമുണ്ടെന്നു കരുതുന്നു.
ശരീരം പൂര്‍ണമായും ദ്രവിച്ചനിലയില്‍ തലയോട്ടിയും അസ്‌ഥികളും മുടിയും മാത്രമാണ്‌ വീപ്പ പൊളിച്ചപ്പോഴുണ്ടായിരുന്നത്‌. തലകീഴായി കൈയും കാലും മടക്കി വീപ്പയില്‍ കയറ്റി ഇഷ്‌ടിക അടുക്കി കോണ്‍ക്രീറ്റിട്ട്‌, ഉറപ്പിച്ച നിലയിലായിരുന്നു. വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്‌ത്രാവശിഷ്‌ടം എന്നിവയില്‍നിന്നാണു മൃതദേഹം സ്‌ത്രീയുടേതാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്‌.
ആലപ്പുഴ കേന്ദ്രമായുള്ള പാം ഫൈബര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ അസ്‌ഥികൂടം കണ്ടെത്തിയ ആറേക്കര്‍ ഭൂമി. ഇവിടെയുള്ള കാന 2016 ഡിസംബര്‍ 16ന്‌ ജെ.സി.ബി. ഉപയോഗിച്ച്‌ വൃത്തിയാക്കിയിരുന്നതായി കമ്പനി ജനറല്‍ മാനേജര്‍ ഓസേപ്പച്ചന്‍ പറയുന്നു. കായലില്‍ കുത്തി നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയ വീപ്പ അന്ന്‌ ജെ.സി.ബി. ഉപയോഗിച്ച്‌ പറമ്പിലേക്ക്‌ എടുത്തുവയ്‌ക്കുകയായിരുന്നു.
വീപ്പയ്‌ക്കുള്ളില്‍ നിന്ന്‌ ദുര്‍ഗന്ധം വരുന്നുണ്ടെന്ന്‌ സമീപവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ പനങ്ങാട്‌ പോലീസ്‌ എത്തി പരിശോധിച്ചപ്പോഴാണ്‌ അസ്‌ഥികൂടം കണ്ടെത്തിയത്‌. പ്ലാസ്‌റ്റിക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ നിരോധിച്ച രണ്ട്‌ അഞ്ഞൂറ്‌ രൂപ നോട്ടുകളും ഒരു നൂറ്‌ രൂപ നോട്ടും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. വീപ്പയ്‌ക്ക്‌ വലിയ ഭാരമുണ്ടെന്നതിനാല്‍ സംഘംചേര്‍ന്നുള്ള കുറ്റകൃത്യമാകാം നടന്നത്‌ എന്ന നിഗമനത്തിലാണ്‌ പോലീസ്‌.

Ads by Google
Tuesday 09 Jan 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW